• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതി വരുന്നു, ഈ രാശിക്കാർ ശ്രദ്ധിച്ചേ പറ്റൂ, നാക്ക് സൂക്ഷിക്കണം, നിങ്ങളുടെ നാൾഫലം അറിയാം

  • By Anil Perunna
Google Oneindia Malayalam News

ഇന്നത്തെ ദിവസം രാശിപ്രകാരം ആർക്കൊക്കെ നല്ല ദിവസമാണെന്ന് അറിയണ്ടേ.. കുംഭം രാശിക്കാരെ പുതിയ ജോലി അവസരങ്ങൾ തേടിയെത്താനുളള സാധ്യതയുണ്ട്. ഇവർക്ക് സുഹൃത്തുക്കൾ ഉപകാരപ്പെടും.

വിദേശത്ത് കഴിയുന്ന മകരം രാശിക്കാരാണോ.. എങ്കിൽ നാട്ടിലേക്ക് വരാനുളള അവധി ലഭിക്കാൻ സാധ്യത ഉണ്ട്. നിങ്ങളുടെ രാശിഫലം വിശദമായി അറിയാം..

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

ബിസിനസ്സില്‍ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ദൈവികാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളില്‍ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വീട്ടിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കര്‍മ്മരംഗത്തു സ്ഥിരത കൈവരും. അറിയാതെ ചില തെറ്റായ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ചില സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയും.

ആ വലിയ മാറ്റത്തിന് ഒരുങ്ങി നിന്നോളൂ; ശുക്രന്‍ നിങ്ങളുടെ കൂടെയാണ്: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യ പെരുമഴആ വലിയ മാറ്റത്തിന് ഒരുങ്ങി നിന്നോളൂ; ശുക്രന്‍ നിങ്ങളുടെ കൂടെയാണ്: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യ പെരുമഴ

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അതിനാല്‍ കുടുംബകാര്യങ്ങള്‍ ചിലതു വിട്ടുപോകാനിടയുണ്ട്. കര്‍മരംഗത്ത് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ക്കു സാധ്യതയുണ്ട്. സ്‌നേഹിതന്മാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യും. പൈതൃക കാര്യങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭിക്കും. മാനസികമായി ഉത്സാഹം വര്‍ധിക്കും. സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കും. പുതിയ വാഹനത്തിനായി ശ്രമിക്കും. ഭാഗ്യപരീക്ഷണങ്ങള്‍ക്കു കാലം ഗുണകരമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു മുതിരും. അന്യദേശത്തുള്ളവര്‍ക്കു നാട്ടിലേക്കു അവധി ലഭിക്കും. ഗുരുജനങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയ നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. വ്യാപാരികള്‍ക്ക് ആദായം വര്‍ധിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടിവരും. സുഹൃത്തുക്കള്‍ മുഖാന്തരം നല്ല ചില അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ വ്യാപാരങ്ങളും കര്‍മശാഖകളും തുടങ്ങിയാല്‍ നന്നാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വേണ്ടപ്പെട്ടവര്‍ക്കായി ത്യാഗം സഹിക്കാനുള്ള മനഃസ്ഥിതി ഉണ്ടാകും. പല കാര്യങ്ങള്‍ക്കും ചെറിയ കാലതാമസം ഉണ്ടാകാനിടഉണ്ട്. രോഗാവസ്ഥയിലുള്ളവര്‍ക്കു ഗണ്യമായ മാറ്റം ഉണ്ടാകും.

English summary
This zodiac sign people should be careful about deception, Know your horoscope for today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X