വാടകവീട് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു, മരിച്ചത് കുഴിക്കാട്ടുകോണം സ്വദേശി!
തൃശൂര്‍: താമസിച്ചിരുന്ന വാടകവീട് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. കുഴിക്കാട്ടുകോണം സ്വദേശി തെറ്റയില്‍ മാധവന്‍ മകന്‍ ഉദയന്‍ (58) ആണ് മരിച്ചത്. മാടായിക്കോണം പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഉദയനും ഭാര്യയും താമസിച്ചിരുന്നത്.
ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട് വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും തകര്‍ന്നു വീണിരുന്നു. മാടായിക്കോണം സ്‌കൂളിന് മുമ്പില്‍ സൈക്കിള്‍ റിപ്പയറിങ് നടത്തി ജീവിക്കുകയായിരുന്നു നിര്‍ധനനായ ഉദയന്‍. ഗീതയാണ് ഭാര്യ. ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഞായറാഴ്ച പുലര്‍ച്ചെ ക്യാമ്പില്‍ വെച്ച് കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട ഉദയനെ ക്യാമ്പിലുള്ളവര്‍ മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം കുഴിക്കാട്ടുകോണത്തുള്ള വാടക വീടിന് മുന്നില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം എടവിലങ്ങിലുള്ള ഭാര്യവീട്ടിലേക്ക് കൊണ്ടുപോയി. അടിയന്തര ധനസഹായമായി 10000 രൂപ മുകുന്ദപുരം തഹസില്‍ദാര്‍ ടി.ജെ. മധുസൂദനന്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി. പ്രജീഷ്, അംബിക പള്ളിപ്പുറത്ത് എന്നിവര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ സഹായങ്ങള്‍ നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications