കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിക്കാനുള്ള ശേഷിയും പെരുവിരലും.. എന്താണ് ഉത്തമമായ പെരുവിരൽ? കാണാം പെരുവിരൽ വിശേഷങ്ങൾ!!

  • By Desk
Google Oneindia Malayalam News

നമ്മുടെ കൈവെള്ളയിലെ രേഖകൾ നമ്മുടെ വിധി, ഭാവി, ഭാഗ്യം മുതലായവ നിർണ്ണയിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നവരാണ്‌ നമ്മിലധികവും. എന്നാൽ നമ്മുടെ പെരുവിരലിന്‌ നമ്മുടെ മൊത്തം വ്യക്തിത്വവും വെളിപ്പെടുത്തുവാനുള്ള കഴിവുണ്ടെന്ന് അറിയാമോ? ശാസ്ത്രീയമായി പറഞ്ഞാൽ, പെരുവിരൽ തലച്ചോറിന്റെ വികാസവുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. കൈരേഖാശാസ്ത്രമെടുത്താൽ, പെരുവിരലിന്‌ വ്യക്തിയുടെ നിശ്ചയദാർഢ്യവുമായി അടുത്ത ബന്ധമാണുള്ളത്. എന്താണ്‌ പെരുവിരൽ നിങ്ങളുടെ വിധിയെ കുറിച്ച് പറയുന്നതെന്നറിയാം.

എന്താണ് പെരുവിരൽ വായനയിലെ യുക്തി? നമ്മുടെ തലച്ചോറിലെ സെറിബ്രൽ കോർട്ടക്സിലെ ഭൂരിഭാഗം സ്ഥാനവും കയ്യടക്കുന്ന, നമ്മുടെ ശരീരത്തിലെ ചെറിയൊരു ഭാഗമാണ്‌ പെരുവിരൽ. മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട ആസ്തിയായി പെരുവിരലിനെ കണക്കാക്കുന്നു; ദൃഢനിശ്ചയത്തിനുള്ള ശക്തി, തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, പ്രണയിക്കുവാനുള്ള ശേഷി മുതലായവ അവയിൽ ചിലത് മാത്രം


പെരുവിരലിലെ 3 ഭാഗങ്ങൾ

പെരുവിരലിലെ 3 ഭാഗങ്ങൾ

മറ്റെല്ലാ വിരലുകളെയും പോലെത്തന്നെ, പെരുവിരലിനും വ്യൂഹങ്ങൾ എന്നറിയപ്പെടുന്ന മൂന്ന് ഭാഗങ്ങൾ രൂപപ്പെടുത്തുന്ന രണ്ട് ജോയിന്റുകളുണ്ട്. പെരുവിരലിന്റെ ഏറ്റവും മുകളിലുള്ള വ്യൂഹം പ്രെതിനിധീകരിക്കുന്നത് ദൃഢനിശ്ചയത്തെയാണ്‌. മധ്യഭാഗം പ്രതിനിധീകരിക്കുന്നത് യുക്തിചിന്തയെയാണ്‌. യുക്തി വ്യൂഹം ദൃഢനിശ്ചയവ്യൂഹത്തേക്കാൾ ചെറുതാണെങ്കിൽ, ആ വ്യക്തി ചിന്തയില്ലാതെ പ്രവർത്തിക്കും. യുക്തിവ്യൂഹമാണ്‌ വലുതെങ്കിൽ, അവർ പദ്ധതികൾ തയ്യാറാക്കുന്നതിൽ മിടുക്കരും അത് നടപ്പിലാക്കുന്നതിൽ പരാജിതരുമായിരിക്കും. പെരുവിരലിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗം പ്രതിനിധീകരിക്കുന്നത് പ്രണയത്തിനോടുള്ള നമ്മുടെ മനോഭാവവും ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള നമ്മുടെ കഴിവുമാണ്‌.

ഉത്തമമായ പെരുവിരൽ

ഉത്തമമായ പെരുവിരൽ

ലോകത്തിലെ മറ്റ് വസ്തുക്കളെ പോലെ പെരുവിരലിലും ഉത്തമമായവയുണ്ട്. ചൂണ്ടുവിരലിന്റെ പകുതിയോളം നീളമുള്ളവയാണത്. അത് വല്ലാതെ ഉറച്ചതോ അധികം വഴക്കമുള്ളതോ ആവരുത്. നല്ല ഉരുണ്ട അഗ്രഭാഗത്ത് നിന്ന് നേർത്ത് വരുന്ന മധ്യഭാഗത്തോടു കൂടിയതായിരിക്കും ഉത്തമമായ പെരുവിരലിന്റെ ആകൃതി. ദൃഢനിശ്ചയം, യുക്തി, പ്രണയം എന്നിവയുടെ ഉദാത്ത സമ്മിശ്രണം ഈ ഇനത്തിലുള്ള പെരുവിരലുള്ളവരിൽ ഉണ്ടായിരിക്കും.

പെരുവിരലിന്റെ ആദ്യവ്യൂഹവും രണ്ടാം വ്യൂഹവും

പെരുവിരലിന്റെ ആദ്യവ്യൂഹവും രണ്ടാം വ്യൂഹവും


പെരുവിരലിന്റെ ആദ്യവ്യൂഹം നീളമുള്ളതാണെങ്കിൽ, അത്തരം വ്യക്തികൾ സ്വയം പ്രചോദനമുൾക്കൊള്ളുന്നവരാണ്‌. ചെറിയ വ്യൂഹമുള്ള ആളുകൾ ആഗ്രഹങ്ങൾ കുറവുള്ളവരും ജോലികൾ ഒഴിവാക്കുന്നവരുമാണ്‌. അത്തരം ആളുകൾ ദുർബലരായിരിക്കും. പെരുവിരലിന്റെ ഈ ഭാഗം ഉരുണ്ടതല്ലാതിരിക്കുകയും ചെറിയ തോതിൽ ചതുരത്തിലുള്ളതുമാണെങ്കിൽ, ആ വ്യക്തി നിയമകാര്യങ്ങളിൽ മിടുക്കരായിരിക്കും. പെരുവിരലിന്റെ ആദ്യഭാഗം വിശാലമാണെങ്കിൽ അയാൾ വളരെ മർക്കടമുഷ്ഠിയായ വ്യക്തിയായിരിക്കും.

രണ്ടാം വ്യൂഹം നീളമുള്ളവർ ബുദ്ധിശാലികളും ജാഗ്രതയുള്ളവരും എന്ത് കാര്യത്തിലും മുൻ കൈ എടുക്കുന്നവരുമാണ്‌. സാമൂഹിക പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുവാൻ കഴിവുള്ളവരുമാണവർ. സമൂഹത്തിൽ ഉന്നതങ്ങളിലായിരിക്കും ഇവരുടെ സ്ഥാനം. രണ്ടാം വ്യൂഹം ചെറുതായവർ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടി പ്രവർത്തിക്കുന്നവരാണ്‌.

മൂന്നാം ഭാഗവും വിഷമകോണും

മൂന്നാം ഭാഗവും വിഷമകോണും

പെരുവിരലിന്റെ മൂന്നാം ഭാഗം എന്നത് ഒരു വ്യൂഹമല്ല. പകരം, ഇതിനെ വ്യക്തമായും വീനസിന്റെ സ്ഥാനമെന്ന് വിളിക്കുന്നു. ശ്രദ്ദേയമായ മൂന്നാം ഭാഗം ഉള്ളവർ പ്രണയസംബന്ധകാര്യങ്ങളിൽ മുന്നിട്ടു നില്ക്കുന്നവരായിരിക്കും. അവർക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരിക്കും. ജീവിതത്തിൽ പലതും നേടുന്നവരാണെങ്കിലും ബുദ്ധിമുട്ടുകളിലും പ്രസന്നരായിരിക്കുവാൻ കഴിവുള്ളവരായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ പെരുവിരലിലെ മൂന്നാം ഭാഗം അസാധാരണമായ വിധത്തിൽ വലുതാണെങ്കിൽ, നിങ്ങളൊരു ദുർമാർഗ്ഗിയായിരിക്കും! ഈ ഭാഗം ഇടിവുള്ളതാണെങ്കിൽ നിങ്ങൾ മുൻ കോപിയായിരിക്കും.


ഒരാളുടെ പെരുവിരലും ചൂണ്ടുവിരലും ചേർത്ത് വെച്ചാൽ വിഷമകോൺ ഉണ്ടാകുന്നുവെങ്കിൽ അത് അതിവിശിഷ്ടമാണ്‌. അത്തരം പെരുവിരൽ വളരെ ദൃഢവും നീളമുള്ളതും മെലിഞ്ഞതുമായിരിക്കും. അവയെ മൃദുവായ പെരുവിരൽ എന്ന് വിളിക്കും. അത്തരം പെരുവിരൽ ഉള്ള വ്യക്തികൾ വളരെ ശാന്തരും ചിന്താശീലരുമായിരിക്കും. സാധാരണയായി ഇത്തരക്കാർ പ്രശസ്തരായ കലാകാരന്മാരോ സംഗീതജ്ഞരോ ആയിരിക്കും,

നീളമുള്ള പെരുവിരലും കുറുകിയ പെരുവിരലും

നീളമുള്ള പെരുവിരലും കുറുകിയ പെരുവിരലും

നീളമുള്ള പെരുവിരലോടു കൂടിയ ആളുകൾ എടുത്തുചാട്ടക്കാരും അവനവനിൽ മാത്രം പൂർണ്ണമായി വിശ്വസിക്കുന്നവരും പ്രകൃത്യാ തന്നെ നേതൃത്വപാടവമുള്ളവരുമായിരിക്കും. ജനങ്ങളിലും സന്ദർഭങ്ങളിലുമുള്ള നിയന്ത്രണം ഏറ്റെടുക്കുവാൻ അവർക്ക് അതിയായ ഇഷ്ടമാണ്‌. അറിവും ബുദ്ധിശക്തിയുമാണ്‌ ഏറ്റവും വിലപ്പെട്ടവ എന്നാണവർ വിശ്വസിക്കുന്നത്. എഞ്ജിനിയറിംഗ്, കണക്ക് തുടങ്ങിയവയിൽ ആഭിമുഖ്യമുള്ളവരായിരിക്കും അവർ. ഇവർ പൊതുവെ വിദ്യാസമ്പന്നരായിരിക്കും.

കുറുകിയ പെരുവിരലുള്ളവർക്ക് ആത്മാഭിമാനം വളരെയധികം കുറവുള്ളവരാണ്‌. അതുകൊണ്ടുതന്നെ നല്ല പങ്കാളികളാവാൻ നല്ലതല്ല. സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ അവരെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു. ബുദ്ധിയ്ക്ക് പകരം അവരെ നയിയ്ക്കുന്നത് അതിഭാവുകത്വവും അതിവൈകാരികതയുമാണ്‌.

ചതുരാകൃതിയിലുള്ള അഗ്രഭാഗം, ഇടുപ്പുള്ള പെരുവിരൽ

ചതുരാകൃതിയിലുള്ള അഗ്രഭാഗം, ഇടുപ്പുള്ള പെരുവിരൽ

നിങ്ങളുടെ പെരുവിരലിന്റെ അഗ്രം ചുറ്റിക പോലെ ചതുരാകൃതിയുള്ളതാണെങ്കിൽ, നിങ്ങളുടെ ചില സ്വഭാവങ്ങൾ ആവശ്യത്തിലധികമായിരിക്കും. ഉദാഹരണമായി, നിങ്ങൾ ഒരുപക്ഷേ ഒരുപാട് ചിലവാക്കുന്നവരായിരിക്കാം, കൂടുതൽ കഴിയ്ക്കുന്നവരായിരിക്കാം അല്ലെങ്കിൽ കൂടുതൽ ഷോപ്പിംഗ് നടത്തുന്നവരായിരിക്കാം.


ഇടുപ്പ് രേഖയോട് കൂടിയ പെരുവിരലായിരിക്കും ഇത്. പെരുവിരലിന്റെ മുകൾ ഭാഗത്തേയ്ക്ക് യോജിക്കുന്ന രണ്ടാം വ്യൂഹത്തിന്റെ നേർത്ത സന്ധിയാൽ രൂപപ്പെട്ടുവരുന്നതാണിത്. ഈ ഇനം പെരുവിരൽ ഉള്ളവർക്ക് ദൃഢമായ ഗ്രഹണശക്തിയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മൂല്യനിർണ്ണയം ചെയ്യുവാൻ കഴിവും ഉണ്ടായിരിക്കും. നിങ്ങൾക്ക് ഇടുപ്പ് രേഖയുള്ള പെരുവിരലുണ്ടോ? എങ്കിൽ, നിങ്ങൾ വളരെ ആർദ്രചിത്തനും സ്നേഹസമ്പന്നനുമാണ്‌.

 വഴക്കമുള്ളതും ദൃഢമായതുമായ സന്ധികളോട് കൂടിയ പെരുവിരൽ

വഴക്കമുള്ളതും ദൃഢമായതുമായ സന്ധികളോട് കൂടിയ പെരുവിരൽ

തിരഞ്ഞെടുത്ത സാഹചര്യങ്ങൾക്കനുസരിച്ച് ഇണങ്ങി ചേരുവാനുള്ള കഴിവ് വഴക്കമുള്ള സന്ധികളോട് കൂടിയ പെരുവിരലുള്ള വ്യക്തികൾക്ക് സ്വന്തമാണ്‌. തുറന്ന മനസുള്ളവരും സാധാരണ രീതിയിൽ നിൻന്മാറി ചിന്തിക്കുവാനുള്ള കഴിവ് എന്നിവയും ഈ വ്യക്തിയിലുണ്ടാകും. ദയവുള്ള മനസും കുലീനത്വമുള്ള സ്വഭാവവും ഇവർക്കുള്ളതിനാൽ ഇവർ അത്യധികം സഹായമനസുള്ളവരായിരിക്കും.

വഴക്കമില്ലാത്ത അല്ലെങ്കിൽ ഉറച്ച പെരുവിരൽ മെരുക്കമില്ലാത്തവരെ പ്രതിനിധീകരിക്കുന്നു. ഇവർ മാറ്റത്തെ വെറുക്കുന്നു. മാത്രമല്ല, അവർക്ക് ആശ്വാസദായകമായ പരിതസ്ഥിതികളിൽ അള്ളിപ്പിടിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്‌.

<br>വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാം: ജന്മരാശി പറയുന്നത്
വൈകാരികമായി അടുപ്പം സൂക്ഷിക്കുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാം: ജന്മരാശി പറയുന്നത്

ജന്മരാശി പറയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് നൂറ് കാര്യങ്ങള്‍: നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍ജന്മരാശി പറയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് നൂറ് കാര്യങ്ങള്‍: നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

English summary
thump finger says lot about human characters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X