Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ജീവിതത്തില്‍ അപൂര്‍വ്വമായ മാറ്റത്തിന്റെ സമയം, എല്ലാത്തിലും വിജയം, നിത്യജ്യോതിഷഫലം

ധനു രാശിക്കാർക്ക് ഇന്ന് ശത്രുക്കളിൽ നിന്നും വല്ലാത്ത ഉപദ്രവം നേരിടേണ്ടതായി വരും. എന്നാൽ ആരോഗ്യപരമായി ഈ രാശിക്കാർക്ക് ഇത് നല്ല സമയമാണ്. മകരം രാശിക്കാർക്ക് സ്വത്തു തർക്കങ്ങളിൽ വേഗത്തിൽ തീരുമാനമാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

meenam

ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം കുറയും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. ജീവിതത്തില്‍ അപൂര്‍വ്വമായ മാറ്റത്തിന്റെ ഘട്ടമാണ് വരുന്നത്. വിശിഷ്ടമായ സമുദ്രനീലം ധരിക്കുക.

മിഥുനം - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകം - എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മാറും. ഗുണദോഷ സമ്മിശ്രഫലങ്ങള്‍ കാണുന്നു. ആരോഗ്യകാര്യങ്ങള്‍ പൊതുവെ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്.

ചിങ്ങം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കം. ദൂരയാത്രകള്‍ മുഖേന അധികം ചെലവുകളും ശാരീരിക നഷ്ടം അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക. വിവാഹാദി കാര്യങ്ങള്‍ നീണ്ടുപോയേക്കാം.

കന്നി - വാഹന ഇടപാടില്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മമണ്ഡലത്തില്‍ ശോഭിക്കും. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. യാദോഷ പരിഹാരമായി മഹാസഞ്ജീവനി യന്ത്രം ധരിക്കുക. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെടാം.

തുലാം - കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

mithunam

വൃശ്ചികം - ലഘുവായ കര്‍മതടസ്സം ഉണ്ടാകും. പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അനുകൂല മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുന്നതിലൂടെ പലവിധ നേട്ടങ്ങള്‍ കാണുന്നു.

ധനു - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.

മകരം - ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടാകും. സന്താനസുഖം ഉണ്ടാകും. വിവാഹാലോചനകളില്‍ ഉടന്‍ തീരുമാന മുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് നടത്തുവാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും.

കുംഭം - സഹോദരങ്ങളുമായോ, സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മീനം - പരീക്ഷകളില്‍ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഗുരുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും. ഏത് കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. ഗുണദോഷ സമ്മിശ്രഫലം കാണുന്നു. പുതിയ ജോലി ലഭിച്ചേക്കാം. എന്നാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ കൂടുതലായ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+