ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും, വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം, സുഖസൗകര്യം വര്‍ധിക്കും, നാൾഫലം
മേടം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
ഇടവം - ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടി വരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.
മിഥുനം - പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം - സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും.
ചിങ്ങം - സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.
കന്നി - കച്ചവടരംഗം വിപുലീകരിക്കും. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്‌ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും.
തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം - കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും.
ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.
മകരം - പ്രതിസന്ധികളിലല്‍ കൃത്യമായ തീരുമാനം സാധ്യമാകും. ബിസിനസ് നേട്ടത്തിനു കൂടുതല്‍ യത്‌നിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു ശ്രമിക്കാവുന്നതാണ്. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്ഥാനീയര്‍ക്ക് അനാരോഗ്യം.
കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥകള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.
മീനം - കര്‍മവിഘ്‌നം ഉണ്ടാകില്ല. ലഘുദേഹാരിഷ്ടത പ്രതീക്ഷിക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കഴിയും. സന്തോഷാനുഭവം ഉണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.












Click it and Unblock the Notifications