Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും, ദാമ്പത്യജീവിതം സന്തോഷപ്രദം, ഇന്നത്തെ നാൾഫലം

മേടം - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

ഇടവം - നേതൃഗുണം പ്രകടിപ്പിക്കും. കര്‍മമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേര്‍പ്പെടും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കംമൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും.

മിഥുനം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.

Horoscope in Malayalam

കര്‍ക്കടകം - ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീര്‍ത്ഥ യാത്രകള്‍ ഉണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാകും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.

ചിങ്ങം - ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹപ്പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥയുണ്ടാകും.

കന്നി - പഠനരംഗത്തു ശോഭിക്കാനാകും. കാര്‍ഷിക രംഗത്തുള്ളവര്‍ക്കു നല്ല വാരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസ്സു ശാന്തമാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം.

തുലാം - കര്‍മ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം - ലഘുവായ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യും. സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ നേടിയെടുക്കും. സ്ഥലമോ, വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക്ലേശവും അനുഭവപ്പെടും.

ധനു - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

മകരം - ദൂരയാത്രകള്‍ വേണ്ടിവരും. കച്ചവടക്കാര്‍ക്ക് അധികലാഭം ഉണ്ടാകും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. അധികാര സ്ഥാനത്തുള്ളവരെ സ്വാധീനിക്കാനാവും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്.

കുംഭം - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

മീനം - നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കാനാവും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. മുതിര്‍ന്നവരുടെ വാക്കുകള്‍ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+