Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, സാമ്പത്തികനേട്ടം ഉണ്ടാകും, സകലകാര്യവിജയം, നാൾഫലം

മകം, പൂരം, ഉത്രം നാളുകാർക്ക് ഇന്നത്തെ ദിവസം മനസ്സിലെ ആഗ്രഹങ്ങൾ സാധിക്കും. സാമ്പത്തികമായി പല നേട്ടങ്ങളും കൈവരിക്കാനാകും. ഈ നാളുകാരുടെ വിവാഹാലോചനകളിൽ തീരുമാനമാകാൻ വൈകും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. മധ്യാഹ്നത്തോടെ ഗുണകരമായ മാറ്റമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ അന്തരീക്ഷം നിലനില്‍ക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. വിവാഹാലോചനകളില്‍ തീരുമാനമാകും.

idavam

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും. സായാഹ്നത്തോടെ മാറ്റമുണ്ടാകും. .വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകുന്നതിനു സാധ്യത കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ സാധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികം സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മധ്യാഹ്നം കഴിഞ്ഞാല്‍ വളരെ ശ്രദ്ധിക്കുക. നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങും. ആരോഗ്യ കാര്യങ്ങള്‍ വളരെ ശ്രദ്ധയുണ്ടായിരിക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സകലകാര്യ പ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. മധ്യാഹ്നശേഷം ഗുണകരം. പൊതുവെ വിഷമകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. പ്രതികൂലമായ സാമ്പത്തികസ്ഥിതി അനുഭവപ്പെടും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്കു മാറ്റമുണ്ടാകുന്നതാണ്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തീവ്രമായ പരിശ്രമം ആവശ്യമാണ്. വിവാഹാലോചനകളില്‍ തീരുമാനം വൈകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. ധനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാധ്യത. പലവിധ കാര്യതടസ്സങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് മന്ദത നിലനില്‍ക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങണമെന്നില്ല.

kanni

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനസമൃദ്ധിയുണ്ടാകും. മധ്യാഹ്നശേഷം മാറ്റമുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമാണ് സ്ഥലംമാറ്റങ്ങള്‍, സ്ഥാനഭ്രംശം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സകലകാര്യവിജയം, സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം ഇവ കാണുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കും. താമസസ്ഥലത്ത് അഭിവൃദ്ധി കൈവരും. മനസ്സിനു സന്തോഷകരമമായ അനുഭവങ്ങളുണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം ഉടനെ ആരംഭിക്കുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം. വസ്തു വാഹനാദികള്‍ വാങ്ങുന്നതിന് അവസരമുണ്ടാകും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമായി വരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്ര ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സകലകാര്യ തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങള്‍ക്ക് പരാജയം ഇവയെല്ലാം ഉണ്ടാകുന്നതിനു സാധ്യത. വളരെ ശ്രദ്ധിച്ചു മാത്രം എല്ലാം ചെയ്യുക. . നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. ധനപരമായ പുരോഗതി ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം കൈവരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍, ബുദ്ധിമുട്ടുകള്‍ ഇവ ഉണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+