വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും, മനഃസന്തോഷം ഉണ്ടാകും, കാര്യസിദ്ധിയും, ധനലാഭവും, രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍ കിട്ടാനിടയുണ്ട്. കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിഘ്‌നങ്ങളെ തരണം ചെയ്യും. ഔഷധസേവ ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ധനവ്യയം നിയന്ത്രിക്കണം. കര്‍മരംഗത്തു സ്ഥാനമാനങ്ങള്‍ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങള്‍ക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കും. മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും. സാഹസികമായി പ്രവര്‍ത്തിക്കും. ആരോഗ്യസ്ഥിതി തൃപ്തികരം.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം. സ്ഥാനപ്രാപ്തി, ബന്ധുഗുണം എന്നിവ ഉണ്ടാകും. പഠനത്തില്‍ ഉന്നതിയുണ്ടാകും. വ്യവഹാര കാര്യത്തില്‍ തീര്‍പ്പുകല്‍പിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. കര്‍മരംഗത്തു പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തേക്കും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും. കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും. കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാര്‍തഥികള്‍ക്കു ഗുണകരമായ സമയമാണ്. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും. അലങ്കാരവസ്തുക്കള്‍ വാങ്ങും. ദൂരയാത്ര, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കാര്യ നിവൃത്തിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഭൂമിയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ടത ഉണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും. മംഗളകര്‍മങ്ങള്‍ക്കു പറ്റിയ സമയമല്ല. കൃഷിയില്‍ നഷ്ടത്തിനു സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി പ്രവര്‍ത്തിക്കരുത്.












Click it and Unblock the Notifications