Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും, കടബാധ്യതകള്‍ വര്‍ധിക്കും, നല്ല വിവാഹാലോചനകൾ വരും, നാൾഫലം

മേടം - വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂല സമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാകും.

ഇടവം - കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. കാര്‍ഷികാദായം വര്‍ധിക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.

മിഥുനം - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും.

Today Horoscope

കര്‍ക്കടകം - വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമായി വരും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.

ചിങ്ങം - സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം കൂടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവഴിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും.

കന്നി - ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

തുലാം - മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

Today Horoscope

വൃശ്ചികം - സുഹൃത്‌സഹായത്താല്‍ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കടബാധ്യതകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും.

ധനു - അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം.

മകരം - കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ദൃശ്യമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

മീനം - ദുഃഖവാര്‍ത്തകള്‍ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. അന്യരില്‍നിന്ന് ആദരവ് നേടും. സഹോദരസ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+