ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, ഈ രാശിക്കാരെങ്കിൽ നല്ലകാലം, രാശിഫലം
ഇടവം രാശിക്കാരാണെങ്കിൽ വിദേശത്ത് പോകണം എന്നുളള നിങ്ങളുടെ ആഗ്രഹം നടക്കാൻ സാധ്യതയുണ്ട്. അയൽക്കാരുമായി രമ്യതയിൽ പോകാൻ ശ്രദ്ധിക്കണം. ഈ രാശിക്കാർക്ക് അധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം
മേടം - ശത്രുക്കളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതിയുണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

ഇടവം - ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും.
മിഥുനം - പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. ആത്മവിശ്വാസക്കുറവ് മുഖേന പൊതുപ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.
കര്‍ക്കടകം - സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. പുതിയ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. മറ്റുള്ളവരില്‍നിന്നു സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ കുറയും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും.
ചിങ്ങം - അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.
കന്നി - കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വസ്തുവകകള്‍ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും.
തുലാം - സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
വൃശ്ചികം - അധികജോലി ഏറ്റെടുക്കേണ്ടിവരും. തൊഴില്‍ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കള്‍മൂലം സന്തോഷിക്കും. സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ധനു - രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത പ്രകടമാക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന ധനനഷ്ടമുണ്ടാകും.

മകരം - ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകള്‍ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്.
കുംഭം - അധികചെലവുകള്‍ കൂടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.
മിഥുനം - ഊഹക്കച്ചവടത്തിലേര്‍പ്പെടും. ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും. ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.












Click it and Unblock the Notifications