Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം, പ്രതീക്ഷിക്കാത്ത സമയം പണം കയ്യിലെത്തും, ആഘോഷങ്ങളില്‍ പങ്കെടുക്കും, നാൾഫലം

മേടം - മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

ഇടവം - ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.

മിഥുനം - സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത.

Today Horoscope

കര്‍ക്കടകം - വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും.

ചിങ്ങം - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കന്നി - കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും.

തുലാം - സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്ഥാനീയര്‍ക്ക് അനാരോഗ്യം. ആരോഗ്യപരമായി നല്ല കാലം. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

Today Horoscope

വൃശ്ചികം - പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്. പൊതുവേ സന്തോഷകരമായ പരിതസഥിതി ആയിരിയ്ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും.

ധനു - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.

മകരം - ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം - ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈദദ്ധ്യം പ്രദര്‍ശിപ്പിക്കും.

മീനം - നല്ല വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+