Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കള്‍ നിമിത്തം നാശനഷ്ടം, വീട് നിർമ്മാണത്തിൽ തടസ്സം, പിതൃസ്വത്ത് സംബന്ധമായി തർക്കം, നാൾഫലം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളികളാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും.

ഇടവം - കര്‍മരംഗത്ത് അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടിവരും. എടുത്തുചാടി തീരുമാനമെടുക്കരുത്.

മിഥുനം - മനസിന് സന്തോഷവും സമാധാനവും ലഭിക്കും ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ചെരിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

Today Horoscope

കര്‍ക്കടകം - ശത്രുക്കള്‍ നിമിത്തം നാശനഷ്ടം ഉണ്ടാകും. പ്രണയകാര്യങ്ങള്‍ക്ക് വാരം അനുകൂലമല്ല. ഭവനനിര്‍മ്മാണത്തിന് ലഘു തടസ്സം കാണുന്നു.

ചിങ്ങം - വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

കന്നി - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. പൊതുകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തികഭദ്രത ഉണ്ടാകും.

തുലാം - സാമൂഹിക-സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

Today Horoscope

വൃശ്ചികം - വരവിനനുസരിച്ച് ചെലവും ഉണ്ടാകും. കലാകാരന്മാര്‍ക്കു ശോഭിക്കാന്‍ കഴിയും. ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യും.

ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

മകരം - വസ്തുവകകള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിസന്ധികളില്‍ പല പ്രകാരത്തിലും സഹായങ്ങള്‍ വന്നുചേരും. ദൈവികാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കുംഭം - ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും.

മീനം - വേണ്ടപ്പെട്ടവരില്‍നിന്നു സഹായങ്ങള്‍ പ്രതീക്ഷിക്കാം. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+