Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് എടുത്തുചാട്ടത്തിലൂടെ പണികിട്ടും, കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം, നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4 )

പിതാവുമായി ചില അഭിപ്രായവ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത. ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം ഇവ ഫലം. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)

ബന്ധുജനസഹായം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, സാമ്പത്തിക അഭിവൃദ്ധി, യാത്രാഗുണം ഇവ ഫലം. മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ദാമ്പത്യകലഹത്തിനു സാധ്യത. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത, വിദേശയാത്രാ ഗുണം ഇവ ഫലം. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാക്തര്‍ക്കത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

എഴുത്തുകാര്‍ക്ക് നല്ല കാലം, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ആശുപത്രിവാസത്തിന് യോഗം കാണുന്നു, വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യ ത്തിന് കാലതാമസം ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാഹനലാഭം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. പിതൃസ്വത്ത് അധീനതയിലാകും. ബന്ധുക്കളുടെ വിയോഗത്തില്‍ മനസ്സ് ചഞ്ചലപ്പെടും. മാതൃഗുണം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസരം വന്നു ചേരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

മുന്‍പു ചെയ്ത സല്‍പ്രവൃത്തിയുടെ ഫലം അനുഭവത്തില്‍ വന്നുചേരും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും. കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന് വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നാടകം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കാന്‍ സാധിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+