വിദേശത്ത് നിന്നും ധനലാഭം, എല്ലാ രംഗത്തും വിജയം, കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും, ഭവന നിര്‍മ്മാണം തടസ്സപ്പെടും
മേടം - സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും.
ഇടവം - അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും.
മിഥുനം - ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും.
കര്‍ക്കടകം - കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭവന നിര്‍മ്മാണം തടസ്സപ്പെടും. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. ഉത്തരവാദിത്തങ്ങള്‍ കൂടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.

ചിങ്ങം - വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
കന്നി - ശത്രുപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. സുഹൃദ്ഗുണം ഉണ്ടാകും.
തുലാം - ദൂരയാത്രകള്‍ വേണ്ടിവരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥാനചലനം ഉണ്ടാകും.
വൃശ്ചികം - കൃഷി വിളകളില്‍നിന്നു ലാഭം ഉണ്ടാകും. കര്‍മനിപുണത ഉണ്ടാകും. ധനനഷ്ടം കുറയും. സ്വജനാനുകൂല്യം ഉണ്ടാകും. കലാരംഗതത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും.

ധനു - സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത.
മകരം - സമൂഹത്തില്‍ മാനിക്കപ്പെടും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ധനധാന്യസമൃദ്ധി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വിളവ് ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും
കുംഭം - അനാവശ്യമായ ആപോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തരര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. .
മീനം - ആഡംബരപ്രിയം ഉണ്ടാകും. പിടിവാശി ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. കളത്രപുത്രാദികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടാകും.












Click it and Unblock the Notifications