സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, വിവാഹം തീരുമാനത്തിലെത്തും, സകലകാര്യ വിജയം, സന്താനഗുണം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ക്രമേണ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത. സന്താനഗുണം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - നൂതന സംരംഭങ്ങളുടെ തുടക്കം, കാര്യസിദ്ധി, കര്‍മഗുണം, സന്തോഷം, യാത്രാഗുണം ഇവയുണ്ടാകും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സകലകാര്യ വിജയം, ബഹുമതി, കീര്‍ത്തി, അംഗീകാരം, ബന്ധുസമാഗമം, ധനസമൃദ്ധി ഇവ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ദീര്‍ഘനാളായി ചിന്തിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനു സാധിക്കും. ബന്ധുഗുണം ഉണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. വിവാഹ തീരുമാനത്തിലെത്തും. അംഗീകാരം, മനഃസന്തോഷം ഇവ ഫലം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കാര്യതടസ്സം ഉണ്ടാകും. യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും ഇടയാകും. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനു സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പ്രതികൂലമായ സമയമാണ്. പലവിധ തടസ്സങ്ങളും, ദൗര്‍ഭാഗ്യവും, തൊഴില്‍രംഗത്ത് അസ്വസ്ഥതകളും, ശത്രുശല്യവും ഫലം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - വ്യാപാരരംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിര്‍മ്മാണം ഇവ ഫലം
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - മുന്‍കോപം നിമിത്തം അബദ്ധത്തിനു സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം.














Click it and Unblock the Notifications