ഈ നാളുകാരുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറും, ദൂരയാത്ര വേണ്ടി വരും, നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം
ചിത്തിര 3/4, ചോതി, വിശാഖം 1/2 നാളുകാരുടെ വിവാഹ കാര്യത്തിൽ ഇന്ന് കൊണ്ടൊരു തീരുമാനമാകും. ഇവർ ഏത് കാര്യവും വളരെ സാമർത്ഥ്യത്തോടെ തന്നെ കൈകാര്യം ചെയ്യും.
മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2 നാളുകാർക്ക് മനസ്സിന് സന്തോഷം നൽകുന്ന അനുഭവം ഉണ്ടാകും. ഇവർക്ക് എല്ലാ രംഗത്തും കഴിവ് തെളിയിക്കാനാകും. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടി വന്നേക്കും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)
പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
ബന്ധുക്കളില്‍ നിന്ന് അകന്നു കഴിയേണ്ടി വരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബച്ചെലവുകള്‍ നിയന്ത്രി ക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ജനസമ്മിതി വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.












Click it and Unblock the Notifications