• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാശിക്കാർക്ക് ശുക്രൻ തെളിയും, ഭാഗ്യം തേടി എത്തുക അപ്രതീക്ഷിതമായി, നിങ്ങളുടെ നാൾഫലം

  • By Anil Perunna
Google Oneindia Malayalam News

മിഥുനം രാശിക്കാർ ഇന്ന് സൂക്ഷിക്കേണ്ട ദിവസമാണ്. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന ഈ രാശിക്കാർക്ക് കേസുകളോ അപമാനങ്ങളോ സംഭവിക്കാനുളള സാധ്യതയുണ്ട്. ഈ രാശിക്കാർ അനാവശ്യ സംസാരം ഒഴിവാക്കുന്നത് നന്നായിരിക്കും.

ചിങ്ങം രാശിക്കാർക്കും ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. ഇവർക്ക് ആവശ്യമുളള സമയങ്ങളിൽ അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം..

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

പ്രശസ്തി വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി.

കാത്തിരുന്ന രാജയോഗം അടുത്തെത്തി; ഇനി ആഘോഷത്തിന്റെ നാളുകള്‍; ഈ ഭാഗ്യരാശിക്കാരാണോകാത്തിരുന്ന രാജയോഗം അടുത്തെത്തി; ഇനി ആഘോഷത്തിന്റെ നാളുകള്‍; ഈ ഭാഗ്യരാശിക്കാരാണോ

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉത്തരവാദിത്തങ്ങള്‍ നിശ്ചിത സമയത്തു നിറവേറ്റാന്‍ സാധിക്കും. അവിവാഹിതരുട വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. കേസുകളില്‍ വിജയം. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങളുണ്ടാകും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. അനാവശ്യ സംസാരം ഒഴിവാക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

English summary
Today Horoscope: Fortune will come for This zodiac sign in an unexpected way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X