Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവാനുകൂല്യം ഉണ്ടാകും, നഷ്ടധനം തിരികെ ലഭിക്കും, ഭൂസ്വത്തു സമ്പാദിക്കും, കടബാധ്യതകള്‍ തീരും, നാൾഫലം

മേടം - സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തോട്ട് സ്ഥലംമാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ദ്ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

ഇടവം - ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്പ്രയാസം നിര്‍വഹിക്കും.

മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവ് മൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

കര്‍ക്കടകം - വിഘ്‌നങ്ങളെ തരണം ചെയ്യും. ദൈവാനുകൂല്യം ഉണ്ടാകും. നഷ്ടധനം തിരികെ ലഭിക്കും. ധാര്‍മിക കാര്യങ്ങളില്‍ ഇടപെടും.

Today Horoscope

ചിങ്ങം - സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.

കന്നി - ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും. വാഹന സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത.

തുലാം - സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം - കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ്ഗുണം ഉണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

ധനു - നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താന ലബ്ധിക്കുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ ഫലം ഉണ്ടാകും. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തത്തികള്‍ ഏറ്റെടുത്താല്‍ അമിത വ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും.

മകരം - സല്‍ക്കാരാനുഷ്ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ വേണം. കര്‍മപ്രതിസന്ധികളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.

കുംഭം - പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂവകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും.

മീനം - കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+