നിങ്ങളുടെ ജീവിതത്തിൽ വൻ ട്വിസ്റ്റ്, ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, നാൾഫലം
മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും.
ഇടവം - തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത.
മിഥുനം - നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും.

കര്‍ക്കടകം - ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും.
ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ബന്ധുവിരോധം ഉണ്ടാകും.
കന്നി - സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും.
തുലാം - ബന്ധുവിരോധം ഉണ്ടാകും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.
വൃശ്ചികം - മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.

ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
മകരം - വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും.
കുംഭം - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും.
മീനം - കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.












Click it and Unblock the Notifications