കാത്തിരിക്കുന്നത് ഒരുപിടി സന്തോഷങ്ങൾ, വിദേശത്ത് പോകാം, വീട്ടിൽ മംഗളകർമ്മങ്ങൾ, രാശിഫലം
കുംഭം രാശിക്കാരാണോ? ജോലിക്കുളള അഭിമുഖത്തിന് തയ്യാറെടുക്കുകയാണോ? എങ്കിൽ ആശങ്ക വേണ്ട, നിങ്ങൾക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സാധിക്കും. ഈ രാശിക്കാരുടെ വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. രാശിപ്രകാരം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ടാകുമെന്ന് അറിയണ്ടേ?
മേടം - ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. അസാമാന്യമായ കര്‍മ്മകുശലത ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ ക്ലേശം അനുഭവപ്പെടും.

ഇടവം - ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങള്‍ക്ക് കുറവുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും.
മിഥുനം - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ഉണ്ടാകില്ല.
കര്‍ക്കടകം - യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമാണ്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.
ചിങ്ങം - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഗൃഹത്തില്‍ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം.
കന്നി - വരവു ചിലവുകള്‍ ഒത്തുപോകും. കലാകാരന്മാര്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. വസ്ത്രവ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറും. നിസാരകാര്യങ്ങളില്‍ കോപിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം.

തുലാം - കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.
വൃശ്ചികം - സഹോദരങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കും. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാരം ഗുണകരമല്ല. മാതാവിന് ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും.
ധനു - കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ആരോഗ്യപരമായി ദോഷകാലം. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ദാമ്പത്യ ജീവിതം സന്തോഷപ്രദം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
മകരം - വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. കര്‍മഗുണം, സന്താനഗുണം എന്നിവ ഉണ്ടാകും. ധനാഗമം വര്‍ധിക്കും. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്രകള്‍ ഉണ്ടാകും. വ്യാപാര വ്യവസായ മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും.
കുംഭം - നൂതന ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം.
മീനം - മനസ്സിന് സന്തോഷം ഉണ്ടാകുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ വിഷമിക്കും. പിതാവില്‍ നിന്നും നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ദൈവിക കാര്യങ്ങളില്‍ താത്പര്യം കൂടും. സഹന ശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും.












Click it and Unblock the Notifications