വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ഈ രാശിക്ക് ബെസ്റ്റ് ടൈം, ഇന്നത്തെ നാള്‍ ഫലം
ഭാഗ്യം പലവഴി വരാം. ഒരു ദിവസത്തെ തലവരയൊന്നു മാറിയാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ വഴി മാറാം. ഓരോ ദിവസവും ശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്.
വിവാഹ കാര്യത്തിൽ ശുഭവാർത്ത കാത്തിരിക്കുന്നവരുണ്ടാകാം. വിദ്യാഭ്യാസ കാര്യത്തിൽ, ധനസമ്പാദനത്തിൽ, ദാമ്പത്യ ജീവിതത്തിൽ നല്ലതോ മോശമോ എന്താണ് നിങ്ങൾക്ക് ഇന്നത്തെ ദിവസം സംഭവിക്കുക എന്ന് വിശദമായി അറിയാം നാൾ ഫലത്തിലൂടെ...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കം. വിദ്യാഗുണം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ദൂരയാത്രയ്ക്കു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്. സാമ്പത്തികനേട്ടം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍രഹിതര്‍ക്ക് ജോലി സാധ്യത കാണുന്നു. സംസാരത്തില്‍ നിയന്ത്രണം വേണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃക്ലേശത്തിനു സാധ്യത. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതപങ്കാളിക്ക് ഔദ്യോഗികമേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും, ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സഹോദരഗുണം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. മാതൃഗുണം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയമാണ്. കലാ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യത കാണുന്നു കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങള്‍ക്ക് തൊഴില്‍ സാധുത കാണുന്നു. മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍രംഗത്ത് പ്രതികൂലസ്ഥിതി അനുഭവ പ്പെടും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ബന്ധുഗുണം ഉണ്ടാകും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുശല്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കണം. ആഢംബരവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. സാമ്പത്തിക ഇടപാടില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദ പരമായ സമീപനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. സന്താനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത. സഹോദരസ്ഥാനീയരുമായി കലഹത്തിനു സാധ്യത.












Click it and Unblock the Notifications