Get Updates
Get notified of breaking news, exclusive insights, and must-see stories!

വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും, നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടും, രാശിഫലം

astrology

ഉത്രാടം, തിരുവോണം, അവിട്ടം നാളുകാർക്ക് ഈ ദിവസം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. ഈ നാളുകാർക്ക് പുതിയ ജോലി ലഭിക്കാനുളള സാധ്യതയുമുണ്ട്.

അവിട്ടം, ചതയം, പൂരുരുട്ടാതി നാളുകാർ സംസാരത്തിൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ ശത്രുക്കളെ സൃഷ്ടിക്കാൻ സാധ്യത കാണുന്നു. ചെറിയ മാനസിക വിഷമങ്ങളും ഇന്നത്തെ ദിവസം ഉണ്ടായേക്കാം. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താന ശ്രേയസ്സുണ്ടാകും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരം നേരിടേണ്ടിവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ ശോഭിക്കാനാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാകും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും, മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. പരിശ്രമത്തിനുള്ള ഫലം കിട്ടിത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുണാനുഭവം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രാഗുണം ഉണ്ടാകും. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

എല്ലാ കാര്യത്തിലും ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. മുന്‍കോപവും, എടുത്തുചാട്ടവും ഉപേക്ഷിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ജാഗ്രതവേണം. ദാമ്പത്യജീവിതം ശോഭനമായിരിയ്ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മസംബന്ധമായി യാത്ര ആവശ്യമായി വരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത കാണുന്നു. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക് രോഗസാധുത കാണുന്നു.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

കര്‍മ്മരംഗത്ത് പലവിധ വിഷമത കളും ഉണ്ടാകും. സാമ്പത്തിക തിരിമറിയില്‍പ്പെടാതെ സൂക്ഷിക്കുക. വസ്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കു. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ധനനഷ്ടത്തിനു സാധ്യത. തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ചെറിയതോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. വസ്തുവാഹനാദിയോഗം കാണുന്നു. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താന സൗഭാഗ്യം ഉണ്ടാകും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും, സാമ്പത്തികനേട്ടവും ഉണ്ടാകും. വാക്‌സാമര്‍ഥ്യം പ്രകടമാകും. നൂതന ഗൃഹനിര്‍മ്മാണം സാധ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+