Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ജീവിതം ഐശ്വര്യപൂര്‍ണമാകും, രാശിഫലം

കര്‍ക്കിടകം രാശിക്കാര്‍ ബന്ധുക്കളുമായി പിണങ്ങും. വീട്ടില്‍ നിന്ന് അകന്ന് താമസിക്കേണ്ടതായി വരും. ഇവര്‍ക്ക് വിദേശത്ത് അവസരങ്ങള്‍ ലഭിക്കും. മിഥുനം രാശിക്കാര്‍ സംസാരം സൂക്ഷിക്കണം. ഇല്ലെങ്കില്‍ ശത്രുക്കളുടെ എണ്ണം കൂടും. രാശിഫലം വിശദമായി വായിക്കാം.

മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും.

ഇടവം - തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ലോഹങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും.

Today Horoscope in Malayalam

മിഥുനം - നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

കര്‍ക്കടകം - ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും. ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. മുന്‍കോപം പ്രതിസന്ധികള്‍ സൃഷ്ടിക്കും. വിദേശാവസരങ്ങള്‍ ലഭിക്കും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും.

ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ബന്ധുവിരോധം ഉണ്ടാകും. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.

കന്നി - സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. പല വിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം.

Today Horoscope in Malayalam

തുലാം - ബന്ധുവിരോധം ഉണ്ടാകും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സല്‍ക്കാരാനുഷ്ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും.

വൃശ്ചികം - മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. കൃഷിലാഭം പ്രതീക്ഷിക്കാം. നേതൃഗുണം, ആരോഗ്യം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും.
യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ വേണം. കര്‍മപ്രതിസന്ധികളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.

മകരം - വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും. കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

കുംഭം - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

മീനം - കൂട്ടുകെട്ടുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂവകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+