Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ഈ നാളുകാരാണോ? വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം, സുഹൃത്തുക്കൾ ഉടക്കും, നിത്യജ്യോതിഷഫലം

മേടം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. ജോലിയുള്ള സ്ത്രീകള്‍ക്ക് പ്രമോഷന്‍ ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. സന്താനങ്ങളുമായി വാഗ്വാദതത്തില്‍ ഏര്‍പ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

ഇടവം - ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാക്കാര്യങ്ങളിലും വിജയിക്കും. കോപം നിയന്ത്രിക്കണം. നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.

മിഥുനം - സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

Today Horoscope in Malayalam

കര്‍ക്കടകം - എല്ലാ രംഗത്തും വിജയിക്കും. ഭൂമിസംബന്ധമായ ഇടപാടുകള്‍ക്കു പറ്റിയ വാരമല്ല. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കാണിക്കും. ഉന്നതവ്യക്തികളെ സ്വാധീനിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.

ചിങ്ങം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കാം. ദൂരയാത്രകള്‍ മുഖേന അധികം ചെലവുകളും ശാരീരിക നഷ്ടവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.

കന്നി - വാഹന ഇടപാടില്‍ ശ്രദ്ധിക്കുക. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മണ്ഡലത്തില്‍ ശോഭിക്കും. കൃഷി, വ്യാപാരം എന്നിവയില്‍ നഷ്ടം. പ്രതികൂലാവസ്ഥകള്‍ ഉണ്ടാകും. മനഃസമാധാനം കുറയും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിഷമിക്കും. ബന്ധുക്കളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

തുലാം - കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും.

Today Horoscope in Malayalam

വൃശ്ചികം - ലഘുവായ കര്‍മതടസ്സം ഉണ്ടാകും. പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും.

ധനു - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.

മകരം - ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതര്‍ക്കങ്ങള്‍ ഉണ്ടാകും. സന്താനസുഖം ഉണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

കുംഭം - സഹോദരങ്ങളുമായോ, സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മീനം - പരീക്ഷകളില്‍ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഗുരുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+