Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാരുടെ രാശിയിൽ സൗഭാഗ്യയോഗം, ധനലാഭവും പ്രവര്‍ത്തന വിജയവും, നിത്യജ്യോതിഷം

നിങ്ങൾ ഈ രാശിക്കാരാണ് എങ്കിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർണമായി നടപ്പിലാകില്ല. ജീവിതത്തിൽ ബന്ധങ്ങളുടെ വില മനസ്സിലാക്കാനുളള സാഹചര്യം ഉണ്ടാകും. അതേസമയം ധനനഷ്ടത്തിനുളള സാധ്യത കാണുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം

മേടം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടപ്പാകുന്നതാണ്. ധനലാഭവും പ്രവര്‍ത്തന വിജയവും കൈവരും. നിങ്ങളുടെ രാശിയില്‍ ഗൂഢമായ പലവിധ ദോഷകലകളും കാണുന്നു. അതീവജാഗ്രത പാലിക്കുക. നിങ്ങളുടെ പ്രവൃത്തിമണ്ഡലത്തില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ധനസമൃദ്ധി കാണുന്നു. ഉദ്ദിഷ്ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ കാണുന്നു.

astrology

ഇടവം - ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും. നൂതന സംരംഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം നടന്നേക്കാം.

മിഥുനം - ധനസമൃദ്ധി കാണുന്നു. ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് ശ്രമിക്കുന്നതാണ്. നിങ്ങള്‍ പരിശ്രമിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിത്തീരുന്നതാണ്. വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്.

കര്‍ക്കടകം - സ്വന്തം കര്‍മസ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. കാര്യനിര്‍വഹണത്തില്‍ വേഗം കുറയും. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും. ഉദ്ദിഷ്ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും.

ചിങ്ങം - നിങ്ങള്‍ പരിശ്രമിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിത്തീരുന്നതാണ്. വളരെ സന്തോഷപ്രദായകമായ ഒരു പുതിയ സൗഹൃദമോ പ്രണയമോ ഉടലെടുത്തേക്കാം. ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. പ്രവര്‍ത്തനരംഗത്ത് വളരെ അപൂര്‍വ്വനേട്ടങ്ങള്‍ കൈവരും. കര്‍മ്മമേഖലയില്‍ നിന്നും മാറി ചിന്തിക്കും. പുതിയ സംരംഭം തുടങ്ങും.

കന്നി - പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയകരമാവും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. വാഹന സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്. ധനനഷ്ടങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

makaram

തുലാം - ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. ധനനഷ്ടം, ഇച്ഛാഭംഗം, മനഃക്ലേശം ഇവ അനുഭവപ്പെടും. ഉച്ചയ്ക്കുശേഷം മാറ്റമുണ്ടാകുന്നതാണ്. യാത്രാക്ലേശം, അലച്ചില്‍, ധനനഷ്ടങ്ങള്‍ ഇവയ്ക്കു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നല്ലതാണ്.

വൃശ്ചികം - പഠനരംഗതത്തു തടസ്സങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യും. മധ്യസ്ഥത, ജാമ്യം എന്നിവയ്ക്കു പുറപ്പെടരുത്. പ്രശസ്തി വര്‍ധിക്കുന്ന ചില കാര്യങ്ങളിലേര്‍പ്പെടും. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്.

ധനു - ധനലാഭമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ അപൂര്‍വ്വ രാജയോഗം കാണുന്നു. പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. യാത്രാക്ലേശം, വിവിധ പ്രയാസങ്ങള്‍ ഇവയ്ക്കു സാധ്യത. നിങ്ങളുടെ ആരൂഢത്തില്‍ വളരെ ഗൂഢമായ ചില ദോഷസാന്നിധ്യകലകള്‍ കാണുന്നു. ശ്രദ്ധിക്കുക.

മകരം - സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങള്‍ യഥായോഗ്യം നടപ്പിലാക്കാന്‍ കഴിയും. തെറ്റിദ്ധാരണ വര്‍ധിക്കാനിടയുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും.

കുംഭം - നിങ്ങളുടെ ആരൂഢത്തില്‍ വളരെ ഗൂഢമായ ചില ദോഷസാന്നിധ്യകലകള്‍ കാണുന്നു. ദീര്‍ഘനാളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കുന്നതാണ്. രാശിയില്‍ സൗഭാഗ്യയോഗം കാണുന്നു. നൂതന സംരംഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്. വളരെ കരുതലോടെ ധനമിടപാടുകള്‍ ചെയ്യുക.

മീനം - കുടുംബസ്വത്ത് അധീനതയില്‍ വരും. കലാരംഗത്തു സജീവമായാല്‍ നല്ലതാണ്. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വ രാജയോഗം കടന്നുവരുന്നതായി കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+