Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യപരമായി ദോഷകാലം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, വീട് പുതുക്കിപ്പണിയും, രാശിഫലം

മേടം - സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഇടവം - ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം.

മിഥുനം - വിദ്യാര്‍ത്ഥികള്‍ ഉത്സാഹിച്ചു പഠിക്കാന്‍ ശ്രമിക്കേണ്ടതാണ്. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.

Today Horoscope in Malayalam

കര്‍ക്കടകം - പിതാവിനു ശ്രേയസ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍ നിന്ന് വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ കഴിയും. കേസുകളില്‍ വിജയം. സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുക.

ചിങ്ങം - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാദ്ധ്യത.

കന്നി - ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ഉദ്ദേശം സാധിക്കും. കര്‍മരംഗത്ത് ചില മാറ്റം വരുത്തിയെന്നുവരും. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരും. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും.

തുലാം - ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

Today Horoscope in Malayalam

വൃശ്ചികം - ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പ്രശ്‌നം മധ്യസ്ഥര്‍ മുഖേന പരിഹരിക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ ഉറച്ചതീരുമാനം എടുക്കേണ്ടി വരും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ധനു - ചെയ്യാത്ത കുറ്റത്തിന് അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരങ്ങള്‍ക്ക് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

മകരം - മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. പുതിയ ബിസിനസ്സ് പങ്കാളിയെ ലഭിക്കും. വീട് പുതുക്കിപ്പണിയാന്‍ അനുകൂല സമയമാണ്. നയന രോഗത്തിന് സാദ്ധ്യത. സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

കുംഭം - ആരോഗ്യപരമായി ദോഷകാലം. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സംഗീതം, നാടകം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും.

മീനം - ആരോഗ്യകാര്യത്തില്‍ ഉത്കണ്ഠ വേണ്ട. ഏറ്റെടുത്ത കാര്യങ്ങള്‍ പരമാവധി കഴിവ് ഉപയോഗിച്ച് നിര്‍വഹിക്കും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+