യാത്രയിൽ ജാഗ്രതൈ, കയ്യിലെ കാശ് പോകും, ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, നിങ്ങളുടെ രാശിഫലം
കന്നി രാശിക്കാരായ ആളുകൾക്ക് ഇന്നത്തെ ദിവസം പുതിയ സുഹൃത്തുക്കളെ കണ്ടെത്താനാകും. മാത്രമല്ല വില കൂടിയ സമ്മാനങ്ങളും ഇവർക്ക് ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഇത് നല്ല കാലമാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം
മേടം - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. വാഹനനേട്ടത്തിനു സാധ്യത. കുടുംബസൗഖ്യം ഉണ്ടാവും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. കുടുംബസൗഖ്യം, സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.

ഇടവം - വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍ നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും.
മിഥുനം - അകാരണമായ ഭീതി മനസ്സിലുണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
കര്‍ക്കടകം - അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും. പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും.
ചിങ്ങം - പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ് വിപുലീകരിക്കും. വിശ്വാസ വഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.
കന്നി - പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വില കൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലന്വേഷകര്‍ക്ക് അനുകൂല സമയം.
തുലാം - സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ശോഭനമായ ഭാവി ഉണ്ടാവും. കര്‍മരംഗത്ത് മാറ്റത്തിനു സാധ്യത. മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണമാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.

വൃശ്ചികം - പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും. കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. ധനവ്യയം വര്‍ധിക്കും.
ധനു - ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠപ്പെടും. ജോലിയില്‍ സാമ്പത്തിക നേട്ടമുണ്ടാകും. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും.
മകരം - സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.
കുംഭം - സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്കണ്ഠപ്പെടും. ലഘുവായ ആരോഗ്യപ്രശ്‌നത്തിനു സാധ്യത. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവൃത്തിക്കും. കാര്‍ഷിക വരുമാനം വര്‍ദ്ധിക്കും. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല.
മീനം - ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും. ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.












Click it and Unblock the Notifications