Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം, വിലപ്പെട്ടവ നഷ്ടപ്പെടാൻ സാധ്യത, വിദേശത്ത് പോകാൻ അവസരം, നിത്യജ്യോതിഷം

astrology

കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കളിൽ നിന്ന് കാര്യമായ സഹായം ലഭിക്കും. അതേസമയം ഇവർക്ക് ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ട്. ഇവർക്ക് ആഢംബര പ്രിയം കൂടും.

ചിങ്ങം രാശിക്കാർ ഇന്നത്തെ ദിവസം യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. കാരണം വിലപ്പെട്ടവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം വായിക്കാം.

മേടം

മേടം

ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

ഇടവം

ഇടവം

നേതൃഗുണം പ്രകടിപ്പിക്കും. കര്‍മമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേര്‍പ്പെടും. ബിസിനസ്സ് കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെവരും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. വീട്ടമ്മമാര്‍ ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കും.

മിഥുനം

മിഥുനം

സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.

കര്‍ക്കടകം

കര്‍ക്കടകം

ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീര്‍ത്ഥ യാത്രകള്‍ ഉണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാകും. കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃത്ത് സഹായം കൊണ്ട് മനസിന് ആശ്വാസമുണ്ടാകും. സന്താനഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും.

ചിങ്ങം

ചിങ്ങം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹപ്പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥയുണ്ടാകും.

കന്നി

കന്നി

പഠനരംഗത്തു ശോഭിക്കാനാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കു നല്ല വാരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസ്സു ശാന്തമാകും. പൂര്‍വിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്പര്യം കൂടും. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യേണ്ടി വരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം നടപ്പിലാകും.

തുലാം

തുലാം

കര്‍മ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

 വൃശ്ചികം

വൃശ്ചികം

ലഘുവായ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യും. സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ നേടിയെടുക്കും. എന്‍ജിനിയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. തടസ്സപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും.

ധനു

ധനു

വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

മകരം

മകരം

ദൂരയാത്രകള്‍ വേണ്ടിവരും. കച്ചവടക്കാര്‍ക്ക് അധികലാഭം ഉണ്ടാകും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. അധികാരസ്ഥാനത്തുള്ളവരെ സ്വാധീനിക്കാനാവും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

കുംഭം

കുംഭം

ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

 മീനം

മീനം

നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കാനാവും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. മുതിര്‍ന്നവരുടെ വാക്കുകള്‍ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യ മാണ്. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+