സൂക്ഷിക്കണം, പണം നഷ്ടപ്പെടാൻ സാധ്യത, ശത്രുക്കളുടെ ഉപദ്രവം വല്ലാതെ കൂടും, ഇന്നത്തെ നാൾഫലം
കന്നിക്കാരായ ആളുകൾക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. ഇവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഈ രാശിക്കാർ ഇന്ന് പുണ്യപ്രവൃത്തികൾ ചെയ്യും. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി പരിശോധിക്കാം..
മേടം - ഉദ്യോഗസ്ഥ സംബന്ധമായ ദൂരയാത്രകള്‍ വേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇടവം - നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. പൊതുവെ ഗുണഫലങ്ങള്‍ ഉണ്ടാകും. കലഹവിഷമതകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കച്ചവടക്കാര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ നടത്തണം.
മിഥുനം - ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മുന്‍കോപം നിയന്ത്രിക്കണം.
കര്‍ക്കടകം - വിഭവപുഷ്ടി ഉണ്ടാകും. ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാകും. നേത്രരോഗം മാറും. ഗൃഹോപകരണങ്ങള്‍ വാങ്ങും. വളരെ അനുകൂലമാറ്റങ്ങള്‍ കാണുന്നു. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് അത് പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും.
ചിങ്ങം - ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.
കന്നി - ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോകണം. സാമ്പത്തിക നഷ്ടങ്ങള്‍ വരാം. ഏത് കാര്യത്തിലും തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്.

തുലാം - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.
വൃശ്ചികം - വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാരികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. വിവാഹാദി കാര്യങ്ങളില്‍ ചില കാലതാമസമുണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ ധനവ്യയമൊഴിവാക്കുക.
ധനു - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
മകരം - ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താനശ്രേയസ്സു ണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും. ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. പുതിയ ജോലി ലഭിയ്ക്കുന്നതിന് സാധ്യത കാണുന്നു. നിങ്ങളില്‍ പലര്‍ക്കും നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും.
കുംഭം - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികല്‍ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.
മീനം - സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. കടബാധ്യത കൂടും. പഠനയാത്രകള്‍ ഉണ്ടാകും. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി, ആഗ്രഹിക്കുന്ന ഉപരിപഠന സാധ്യത ഇവ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും.












Click it and Unblock the Notifications