Get Updates
Get notified of breaking news, exclusive insights, and must-see stories!

വൻ ട്വിസ്റ്റ്, ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും! രാശിഫലം അറിയാം

കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം വരുമാന വർധനവുണ്ടാകും. അതേസമയം അപകീർത്തി ഉണ്ടാകാതിരിക്കാൻ ഇവർ ശ്രദ്ധിക്കണം. കന്നി രാശിക്കാർക്ക് അസുഖങ്ങൾ കൂടും. കുടുംബ സുഖം കുറയും. ഇന്നത്തെ ദിവസം രാശി പ്രകാരം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം

മേടം - പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Today Horoscope in Malayalam

ഇടവം - ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും. മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.

മിഥുനം - മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.

കര്‍ക്കടകം - പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടിവരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. ആരോഗ്യപരമായി നല്ല കാലമല്ല.

ചിങ്ങം - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്ര യ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

കന്നി - അസുഖങ്ങള്‍മൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം. വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും. കുടുംബസുഖം ഉണ്ടാകും.

Today Horoscope in Malayalam

തുലാം - തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

വൃശ്ചികം - സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങള്‍ ഉണ്ടാകുന്ന വാരമാണ്. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും.

ധനു - വിദ്യാര്‍ത്ഥികള്‍ക്ക് മത്സപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും.

മകരം - സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതാവിന്റെ അഭിപ്രായം മാനിക്കണം. ജനാനുകൂല്യം കുറയും.

കുംഭം - മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത മായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

മീനം - സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്. മോശം കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+