ഇത് ചില്ലറക്കളിയല്ല, ഈ രാശിക്കാർക്ക് മുന്നിൽ കടുത്ത ചില വെല്ലുവിളികൾ, നിങ്ങളുടെ നാൾഫലം അറിയണ്ടേ?
കർക്കിടകം രാശിക്കാർ ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. തുലാം രാശിക്കാർക്കാകട്ടെ പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. നിങ്ങളുടെ നാൾഫലം എങ്ങനെയാണെന്ന് വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചു വരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2)
കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടി വരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍ലംഗത്ത് ചില പ്രശ്‌നത്തിനു സാധുത.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തര വാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകര്‍ അസൂസയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും.












Click it and Unblock the Notifications