Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ ആഗ്രഹിക്കുന്നത് ഇന്ന് നടക്കും, ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങളും, രാശിഫലം

മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. വീട്ടിനുളളിലെ പ്രശ്നം ബന്ധുക്കൾ ഇടപെട്ട് വഷളാക്കാൻ സാധ്യതയുണ്ട്. കർക്കിടകം രാശിക്കാർ സൂക്ഷിക്കേണ്ടത് അപകീർത്തിയുണ്ടാകാതിരിക്കാനാണ്. ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.

മേടം - പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും.

Today Horoscope in Malayalam

ഇടവം - ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും. പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല.

മിഥുനം - മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരമായി നല്ല കാലമല്ല.
ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത.

കര്‍ക്കടകം - പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടി വരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്തുക്കച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും. വ്യാപാരികള്‍ക്ക് വാരം ഗുണകരമല്ല.

ചിങ്ങം - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

കന്നി - അസുഖങ്ങള്‍ മൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകും. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.

Today Horoscope in Malayalam

തുലാം - തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

വൃശ്ചികം - സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങള്‍ ഉണ്ടാകുന്ന വാരമാണ്. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.

ധനു - വിദ്യാര്‍ത്ഥികള്‍ക്ക് മത്സപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും.

മകരം - സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങള്‍ ലഭിക്കും.

കുംഭം - മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

മീനം - സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+