ജീവിതത്തിൽ വൻ ട്വിസ്റ്റാകുന്ന ഒരു തീരുമാനം, ഭാഗ്യം പരീക്ഷിച്ച് നോക്കൂ, ഇതാണ് പറ്റിയ സമയം, രാശിഫലം
മകരം രാശിക്കാർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇല്ലെങ്കിൽ അബദ്ധത്തിൽ ചെന്ന് ചാടും. ഈ രാശിക്കാരുടെ പ്രണയബന്ധം വിജയിക്കും. നേരത്തെ തീരുമാനിച്ചിരുന്ന ചില കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. ഇന്നത്തെ രാശിഫലം വായിക്കം
മേടം - നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയാണ്. പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും.
ഇടവം - മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്ടമാകും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും.

മിഥുനം - ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.
കര്‍ക്കടകം - കാര്യങ്ങള്‍ വ്യക്തമായ ധാരണയില്‍ എത്തിക്കാന്‍ സാധിക്കും. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍നിന്ന് ആനുകൂല്യം വര്‍ധിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.
ചിങ്ങം - യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. വീട്ടില്‍ നിന്ന് അകന്നു താമസിക്കാനിട വരും. കാര്യങ്ങള്‍ ശരിയായി നടക്കും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. ഗുരുജനപ്രീതി ഉണ്ടാകും. കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും.
കന്നി - കച്ചവടക്കാര്‍ക്ക് ഏറെ ഗുണപ്രദമായ കാലമാണ്. സ്വന്തം കാര്യത്തില്‍ ശ്രദ്ധ കുറയാനിടയുണ്ട്. സഹോദരങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വര്‍ധിക്കും. വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും.
തുലാം - ഗുരുജനപ്രീതി ഉണ്ടാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. സഹോദരന്മാര്‍ക്ക് ലഘു ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാകും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി സമയം ചിലവഴിക്കും.

വൃശ്ചികം - അകന്നു നിന്നിരുന്ന കുടുംബ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയും. വീടു പുതുക്കാന്‍ അനുയോജ്യമായ കാലമാണ്. സന്താനങ്ങളുടെ കഴിവുകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ കഴിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത.
ധനു - വീട്ടിലെ കലഹങ്ങള്‍ക്ക് ശാശ്വതപരിഹാരമാകും. കാര്‍ഷികമേഖല തൃപ്തികരം. ബിസിനസ്സ് മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. സന്താനശ്രേയസ്സുണ്ടാകും. സ്ഥാനമാനങ്ങള്‍ നേടും. കര്‍മരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും.
മകരം - പൊതുവേ മനോവിഷമങ്ങള്‍ കുറയുന്ന കാലമാണ്. വാക്കുകള്‍കൊണ്ട് അബദ്ധങ്ങള്‍ വര്‍ധിക്കും. അന്യര്‍ക്കു സാമ്പത്തികസഹായം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങള്‍ ഫലവത്താകും. മുന്‍പു തീരുമാനിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ അവസരം ഉണ്ടാകും. ഏത് പ്രതികൂല പരിതസ്ഥിതിയേയും അതിജീവിച്ച് ഉദ്ദേശ്യം സാധിക്കും.
കുംഭം - സ്ഥാനമാനങ്ങള്‍ നേടും. ദാമ്പത്യ ബുദ്ധിമുട്ടുകള്‍ മാറും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ഇന്ന് ഒരു നൂതന സുഹൃത് ബന്ധം ഉടലെടുക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.
മീനം - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഏറ്റു നടത്തേണ്ടിവരും. അവ വിജയകരമാവുകയും ചെയ്യും. മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും.ആരോഗ്യനില മെച്ചപ്പെടും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.












Click it and Unblock the Notifications