Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിൽ വൻ ട്വിസ്റ്റ് ആകുന്ന തീരുമാനം, സാമ്പത്തിക സഹായം ലഭിക്കും, മുന്‍കോപം വേണ്ട, രാശിഫലം

തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതേസമയം ഇവർ എടുത്തുചാട്ടം ഒഴിവാക്കണം. വാഹനവുമായി ബന്ധപ്പെട്ട് ഇവർക്ക് പണച്ചെലവ് വരും. വൃശ്ചികം രാശിക്കാർ കനത്ത വെല്ലുവിളികൾ നേരിടേണ്ടതായി വരും. ഇന്നത്തെ രാശിഫലം അറിയാം

മേടം - ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതൃശ്രേയസ്സുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

Today Horoscope in Malayalam

ഇടവം - കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളില്‍ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. സഹോദരങ്ങളില്‍നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

മിഥുനം - യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത. ജോലിയില്‍ സ്ഥിരത ലഭിക്കും. നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും.

കര്‍ക്കടകം - പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. പിതാവില്‍നിന്നു കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ എളുപ്പം ലഭ്യമാകും. പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും.

ചിങ്ങം - ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും. നല്ല സാമ്പത്തിക സ്ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും.

കന്നി - അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. വേണ്ടപ്പെട്ടവരെ അബദ്ധങ്ങളില്‍നിന്നു രക്ഷിക്കാനാവും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും.

തുലാം - നല്ല സാമ്പത്തിക സ്ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത. കുടുംബഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ജോലി സാധ്യത കാണുന്നു. ബന്ധുവിരോധം ഉണ്ടാകും. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം - ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രയാസപ്പെടും. അന്യരുടെ കാര്യങ്ങള്‍ക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. ബന്ധുവിരോധം ഉണ്ടാകും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

ധനു - കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.

മകരം - പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവു നേടും.

കുംഭം - ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും. പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധുക്കളുമായി സമാഗമം കാണുന്നു. സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും.

മീനം - ഗുരുജനങ്ങളെ കണ്ടുമുട്ടും. വേണ്ടപ്പെട്ട ചിലരുടെ അകല്‍ച്ച മനസ്സിനെ അസ്വസ്ഥമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+