Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്, അവിചാരിതമായി ധനലാഭം ഉണ്ടാകും, രാശിഫലം

വിദേശത്ത് ജോലി ചെയ്യുന്ന കർക്കിടകം രാശിക്കാരാണോ നിങ്ങൾ? എങ്കിൽ ജോലി പോകാതെ സൂക്ഷിക്കണം. മാത്രമല്ല ഈ രാശിക്കാർക്ക് ആരോഗ്യപരമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ചിങ്ങം രാശിക്കാർക്ക് വരവിൽ കവിഞ്ഞ് ചെലവ് കൂടും. നിങ്ങളുടെ രാശിഫലം അറിയാം

മേടം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.

Today Horoscope

ഇടവം - കര്‍മവിജയം കാണുന്നു. ബാധ്യതകളില്‍ നിന്നു മോചനം ലഭിക്കും. രാഷ്ട്രീയക്കാര്‍ വിമര്‍ശനപാത്രമാകും. ശത്രുക്കളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും.

മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

കര്‍ക്കടകം - കൃഷി ആദായകരമാകും. കുടുംബച്ചെലവു നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതിയുണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ചിങ്ങം - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

കന്നി - കച്ചവടാഭിവൃദ്ധി ഉണ്ടാകും. പഠനകാര്യത്തില്‍ ശ്രദ്ധക്കുറവു പാടില്ല. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

Today Horoscope

തുലാം - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും.

വൃശ്ചികം - ഭൂസ്വത്ത് സംബന്ധമായ ഇടപാടു നടത്തും. കുടുംബത്തില്‍ നേരിയ അസ്വസ്ഥത ഉണ്ടാകും. ഉദരവിഷമം മാറും. പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും.

ധനു - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.

മകരം - കര്‍മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കും. ബിസിനസ്സില്‍ വിശ്വസ്ത പങ്കാളിയെ ലഭിക്കും. എല്ലാറ്റിലും കൂടുതല്‍ ശ്രദ്ധ നന്ന്. ഗുണകരമായ വിവാഹാലോചന വരും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. പുതിയ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. അവിചാരിതമായി ധനലാഭം ഉണ്ടാകും

കുംഭം - സര്‍വ്വകാര്യ വിജയം, പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും.

മീനം - ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കു ജനസമ്മിതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ വേണ്ട. മറ്റുള്ളവരില്‍ നിന്നു സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ കുറയും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+