Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടം, സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും, രാശിഫലം അറിയാം

മിഥുനം രാശിക്കാർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഈ രാശിക്കാർക്ക് മനസ്സിന് ഇണങ്ങിയ ജീവിതപങ്കാളിയേയും കണ്ടെത്താൻ സാധിക്കും. തുലാം രാശിക്കാർക്ക് ജോലി നേടാൻ ഇത് അനുയോജ്യമായ സമയമാണ്. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - മാതൃഗുണം പ്രതീക്ഷിക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂലസമയം. ഗൃഹത്തില്‍ ബന്ധുസമാഗമം. എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

Today Horoscope in Malayalam,

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന ത്തിനു ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. വിവാഹ കാര്യങ്ങള്‍ക്ക് തടസം നേരിടും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. സുഹൃത്തുക്കളില്‍ നിന്നും വിഷമതകള്‍ നേരിടേണ്ടി വരും. വിവാഹകാര്യത്തില്‍ തീരുമാനമാകും. ദൈവിക കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത പ്രകടമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താല്പര്യം കൂടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.

Today Horoscope in Malayalam,

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ജോലി ലഭിക്കാന്‍ അനുകൂല സമയം. സംസാരം മുഖേന ശത്രുക്കള്‍ കൂടും. വരവില്‍ കവിഞ്ഞ് ചെലവുണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സംസാരം മുഖേന ശത്രുക്കള്‍ കൂടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവ്. കേസുകളില്‍ വിജയം. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - നിലവിലുള്ള ജോലിയില്‍തന്നെ തുടരാന്‍ ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി ദോഷകാലം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടിവരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഏതുരംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം കൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+