Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നം കണ്ടതെല്ലാം സാധിക്കും, ഈ രാശിക്കാർക്ക് ശുക്രനുദിച്ചു, കുടുംബത്തിൽ സന്തോഷം, പുതിയ ജോലി

ചിങ്ങം രാശിക്കാരായ ആളുകൾക്ക് വീട്ടിൽ സന്തോഷിക്കാനുളള അവസരമുണ്ടാകും. ഈ രാശിക്കാർക്ക് വാഹനം മാറ്റി വാങ്ങാൻ സാധിക്കും. അതേസമയം വിവാഹത്തിന് കാലതാമസം നേരിടാനും സാധ്യതയുണ്ട്. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി പരിശോധിക്കാം

മേടം - ഭൂമിവില്പനയ്ക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. കലാസാഹിത്യ രംഗങ്ങളില്‍ വ്യക്തിത്വം പുലര്‍ത്തും. വിവാഹകാര്യത്തില്‍ തീരുമാനമാകും.

Today Horoscope in Malayalam

ഇടവം - മാതാപിതാക്കളില്‍ നിന്ന് അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം. ആരോഗ്യനില മെച്ചപ്പെടും. ബാങ്കിംങ് ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല പുരോഗതി ദൃശ്യമാകും.

മിഥുനം - ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പൂര്‍ണ്ണഫലം ഉണ്ടാകും. സംസര്‍ഗ ഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. പരിശ്രമങ്ങള്‍ വിജയത്തിലെത്തും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം മാറും. സന്താനശ്രേയസ്സുണ്ടാകും. സംതൃപ്തമായ മാനസികാവസ്ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും.

കര്‍ക്കടകം - ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന് അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. കൂട്ടുകച്ചവടത്തില്‍ ആദായം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും.

ചിങ്ങം - സന്താനശ്രേയസ്സുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. വാഹനം മാറ്റി വാങ്ങാനിട വരും. ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. യുവജനങ്ങളുടെ വിവാഹക്കാര്യത്തിന് കാലതാമസം നേരിടും. സാമ്പത്തിക രംഗം മെച്ചപ്പെടും.

കന്നി - കുടുംബാംഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തുവയ്ക്കും. കലാസാഹിത്യ രംഗങ്ങളില്‍ വ്യക്തിത്വം പുലര്‍ത്തും. ഏറ്റെടുത്ത പ്രവൃത്തികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കാന്‍ സാധിക്കും.

Today Horoscope in Malayalam

തുലാം - കുടുംബത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. ബന്ധുക്കളുമായി രമ്യതയിലെത്തിച്ചേരാന്‍ ശ്രമിക്കും. ജോലി സ്ഥിരത ലഭിക്കും. അനാവശ്യ ആധി ഒഴിവാക്കണം. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. നേതൃസ്ഥാനങ്ങളില്‍ നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

വൃശ്ചികം - സാമ്പത്തികകാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും. കുടുംബത്തില്‍നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്‌നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും.

ധനു - നിര്‍ത്തിവച്ച കര്‍മ്മപദ്ധതി പുനഃരാരംഭിക്കും. നിസ്സാര ചികിത്സകളാല്‍ രോഗവിമുക്തി ഉണ്ടാകും. കര്‍മമേഖലയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും.

മകരം - തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന് അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.

കുംഭം - ജീവിതനിലവാരം മെച്ചപ്പെടും. അധികാര പരിധി വര്‍ധിക്കും. സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകും. പുതുതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുകൂടും. ആരോഗ്യനില മെച്ചപ്പെടും. യുവജനങ്ങളുടെ വിവാഹക്കാര്യത്തിന് കാലതാമസം നേരിടും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുടക്കം ഉണ്ടാകും.

മീനം - അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+