Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സിൽ ഭീതി, കുടുംബ സുഹൃത്തുക്കൾ എതിരാളികളാകും, അസമയത്ത് യാത്ര വേണ്ട, രാശിഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും. സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ദാമ്പത്യ ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. മുന്‍കോപം നിയന്ത്രിക്കണം. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അഭിവൃദ്ധിയും അനുഭവപ്പെടും. സംഭാക്ഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ്, പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മുന്‍കോപം നിയന്ത്രിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാക്‌സാമര്‍ത്ഥ്യം മുഖേന ആരെയും ആകര്‍ഷിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകാം.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമം ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മുന്‍കോപം നിയന്ത്രിക്കണം. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ജോലികള്‍ യഥാസമയത്ത് ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരികക്ലേശവും അനുഭവപ്പെടും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+