ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ഈ രാശിക്കാർക്ക് പ്രണയസാഫല്യം, നിങ്ങളുടെ രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്കു മാറ്റമുണ്ടാകുന്നതാണ്.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്. സകലകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. മധ്യാഹ്നശേഷം ഗുണകരം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികം സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മധ്യാഹ്നം കഴിഞ്ഞാല്‍ വളരെ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും. സായാഹ്നത്തോടെ മാറ്റമുണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. സര്‍വ്വകാര്യ പ്രതിബന്ധം, വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. മധ്യാഹ്നത്തോടെ ഗുണകരമായ മാറ്റമുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം. മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. .
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്.
കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications