സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി, രാശിഫലം അറിയാം
മേടം - ഉദ്യോഗസ്ഥ സംബന്ധമായ ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ഇടവം - നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കലാ-കായികരംഗത്തു ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും.
മിഥുനം - ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനഃസമാധാനം കുറയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. മുന്‍കോപം നിയന്ത്രിക്കണം.

കര്‍ക്കടകം - വിഭവപുഷ്ടി ഉണ്ടാകും. ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാകും. നേത്രരോഗം മാറും. ഗൃഹോപകരണങ്ങള്‍ വാങ്ങും. ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു.
ചിങ്ങം - ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.
കന്നി - ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികള്‍ ചെയ്യും. അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.
തുലാം - വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാള്‍ വിഷമത അനുഭവപ്പെടും.

വൃശ്ചികം - വിദ്യാതടസ്സങ്ങള്‍ മാറും. വ്യാപാരികള്‍ക്കു നല്ല വാരം. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. കര്‍മഗുണം ഉണ്ടാകും. അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.
ധനു - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. അഭിമാനം സംരക്ഷിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
മകരം - ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അസുഖങ്ങള്‍ കുറയും. സന്താനശ്രേയസ്സു ണ്ടാകും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും.
കുംഭം - വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും.
മീനം - സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. കടബാധ്യത കൂടും. പഠനയാത്രകള്‍ ഉണ്ടാകും. ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും.












Click it and Unblock the Notifications