Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശത്ത് നിന്ന് ധനലാഭം, ആര്‍ഭാടത്തിന് പണം ചെലവഴിക്കും, അപകീര്‍ത്തിക്ക് സാധ്യത, രാശിഫലം

ഇടവം രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടാനുളള സാധ്യതയുണ്ട്. യാത്രകൾ വഴിയാണ് ഇക്കൂട്ടരുടെ രാശി തെളിയുക. മിഥുനം രാശിക്കാരാകട്ടെ ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. നിങ്ങളുടെ രാശിഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. കലാകായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പിതൃഗുണം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - യാത്രകള്‍ മുഖേന സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വരും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ആശ്വാസമുണ്ടാകും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം മാറും. എതിര്‍പ്പുകളേയും തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ശത്രുശല്യം വര്‍ധിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. കര്‍മ്മരംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. അദ്ധ്വാനഭാരം വര്‍ധിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്. അധിക ചെലവുകള്‍ മൂലം വിഷമിക്കും. മാതാവിന് ശാരീരിക അസുഖം അനുഭവപ്പെടും. വിവാഹത്തിന് കാലതാമസം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ഏറെക്കാലമായി അകന്നു കഴിയുന്ന ബന്ധുമിത്രാദികളെ കാണാന്‍ സാധിക്കും. സന്താനഗുണം ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ധിക്കും. ആര്‍ഭാടവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സഹോദരസ്ഥാനീയരുമായി കലഹത്തിനു സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വിദേശത്തുനിന്നു ധനലാഭം പ്രതീക്ഷിക്കാം. വ്യാപാരരംഗത്തുള്ളവര്‍ക്ക് തൊഴില്‍പരമായി മത്സരം നേരിടേണ്ടിവരും. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രാനേട്ടം ഉണ്ടാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വാഹന സംബന്ധമായി ചെലവ് വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. ഉദ്യോഗസംബന്ധമായി യാത്രകള്‍ വേണ്ടിവരും. ചതിവില്‍പ്പെടാതെ ശ്രദ്ധിക്കുക. വിദേശയാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. തൊഴില്‍സ്ഥിരത ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+