വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം, ഈ നാളുകാർക്ക് വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും, ഇന്നത്തെ നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിദേശത്തുനിന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും വിഷമതകള്‍ ഉണ്ടാവാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. യാത്രാഗുണം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പര്യം കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കു ന്നവര്‍ക്ക് ചില വിഷമഘട്ടം ഉണ്ടാകും. ബന്ധു വിരോധത്തിനും സാധ്യത. വിദേശത്തു നിന്നും മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മനഃസന്തോഷം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരഗുണവും യാത്രാനേട്ടവും ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ചില സുഹൃത്തുക്കള്‍ എതിരാളികളാകും. ഏതുകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. മാതാവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ബന്ധുസമാഗമം ഉണ്ടാകും. കര്‍മ്മസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത. ഏതു കാര്യത്തിലും അലസതാ മനോഭാവം ഉണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും. മംഗളകാര്യ ങ്ങളില്‍ പങ്കെടുക്കാനവസരം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്ക്കുന്നവര്‍ക്ക് സ്ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ബന്ധുഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണ ത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍ പെടാതെ ശ്രദ്ധിക്കണം. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത.












Click it and Unblock the Notifications