Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനപരമായി നേട്ടം, ദാമ്പത്യജീവിതം സന്തോഷപ്രദം, യാത്രാവേളയില്‍ അപകട സാധ്യത, നിങ്ങളുടെ രാശിഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - പരിശ്രമത്തിനുള്ള ഫലം കിട്ടി ത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രയില്‍ പണനഷ്ടത്തിനു സാധ്യത.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ദാമ്പത്യജീവിതം ശോഭനമായിരിയ്ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക് രോഗസാധുത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്. സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - നൂതനഗൃഹ നിര്‍മ്മാണം സാധ്യമാകും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ് കൂടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.

Today Horoscope in Malayalam

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. മാതാവിന് രോഗസാധ്യത കാണുന്നു.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദീര്‍ഘവീക്ഷണത്തോടു കൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് താല്‍പര്യം കൂടും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്ഥതപ്പെടും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതു നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച് ഓര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ബന്ധുഗുണം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+