സാമ്പത്തിക നേട്ടവും ദൂരയാത്രകളും, ആഢംബര വസ്തുക്കൾ സ്വന്തമാക്കും, രാശിഫലം
ചിങ്ങം രാശിക്കാരായ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കന്നി രാശിക്കാർ കടം കയറാതിരിക്കാൻ സൂക്ഷിക്കണം. തുലാം രാശിക്കാർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടേറും. നിങ്ങളുടെ രാശി ഏതാണ്? രാശിഫലം വായിക്കാം
മേടം - പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല.

ഇടവം - ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും.
മിഥുനം - മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരമായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥകള്‍ മാറിക്കിട്ടും.
കര്‍ക്കടകം - പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടിവരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.
ചിങ്ങം - ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാനിടയുണ്ട്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അലസത അനുഭവപ്പെടും.
കന്നി - അസുഖങ്ങള്‍ മൂലം ക്ലേശിക്കാനിടയുണ്ട്. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

തുലാം - തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
വൃശ്ചികം - സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങള്‍ ഉണ്ടാകുന്ന വാരമാണ്. സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക.
ധനു - വിദ്യാര്‍ത്ഥികള്‍ക്ക് മത്സപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
മകരം - സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് സാമ്പത്തികോന്നതി ഉണ്ടാകും. വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും.
കുംഭം - മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.
മീനം - സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്.അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.












Click it and Unblock the Notifications