Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കൾ ശത്രുക്കളാകും, പല വിധത്തിൽ പണം കയ്യിലെത്തും, ആഗ്രഹങ്ങള്‍ നിറവേറും, ഇന്നത്തെ രാശിഫലം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം വീട്ടിൽ അതിഥികളെ പ്രതീക്ഷിക്കാം. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വൃശ്ചികം രാശിക്കാർ സൽപ്പേര് സമ്പാദിക്കും. ഇവർക്ക് കുടുംബത്തിൽ പുരോഗതിയുണ്ടാക്കും. രാശി പ്രകാരം നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം.

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരു തരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും.

ഇടവം - ശാരീരിക പ്രയാസങ്ങള്‍ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും. കച്ചവട ലാഭം, വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളില്‍ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ഉദരരോഗത്തിന് സാദ്ധ്യത.

Today Horoscope in Malayalam

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത.

കര്‍ക്കടകം - ദുര്‍വ്യയം കൂടും. ഉത്തരവാദിത്തബോധം ഉണ്ടാകും. ഭൂസ്വത്തു വില്‍ ക്കരുത്. കുടുംബത്തില്‍ മനഃസമാധാനം. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. മാനസിക ഉല്ലാസത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിജയം സുനിശ്ചിതമായ കാര്യത്തില്‍ പോലും വിപരീതഫലമായിരിക്കും. ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുകള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

കന്നി - സഹോദരനുമായി പിണങ്ങാനിടയുണ്ട്. വ്യാപാരികള്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ അലസത കാട്ടും. ആത്മീയബോധം ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്യേണ്ടി വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിസ്സാര രോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും.

Today Horoscope in Malayalam

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.

വൃശ്ചികം - കുടുംബ പുരോഗതി നേടും. ആഗ്രഹങ്ങള്‍ നിറവേറും. ഉത്സാഹശീലവും കര്‍മശേഷിയും ഉണ്ടാകും. സല്‍പ്പേര് സമ്പാദിക്കും. ധനലാഭം കുറയാനിടയുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യത്തില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്തുവകകള്‍ വാങ്ങും.

മകരം - പൊതുജന സമ്മതിയുമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഭൂസ്വത്തു വാങ്ങും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിടവരും.

മീനം - കര്‍മപുരോഗതിയുണ്ടാകും. രോഗശാന്തിയുണ്ടാകും. പുണ്യപ്രവൃത്തി ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനലബ്ധിക്കായി കാര്‍ത്തിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+