സർവ്വത്ര കുഴപ്പം തന്നെ! സുഹൃത്തുക്കൾ ശത്രുക്കളാകും, മാനനഷ്ടം, പ്രമോഷൻ കയ്യിൽ നിന്ന് പോകും, നിത്യജ്യോതിഷം
മകരം രാശിക്കാരാണ് നിങ്ങളെങ്കിൽ ഇന്ന് കാത്തിരിക്കുന്നത് സമ്മിശ്ര ഫലങ്ങളാണ്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കൾ ശത്രുക്കളാകാനുളള സാധ്യത കാണുന്നുണ്ട്. അതേസമയം ഈ രാശിക്കാരായ ചിലർക്ക് വിദേശത്ത് നിന്നും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ രാശിഫലം വായിക്കാം
മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഇടവം - സന്താനങ്ങള്‍ പഠനപുരോഗതി കൈവരിക്കും. അസുഖങ്ങള്‍ക്ക് കുറവു ണ്ടാകും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളികളാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും.
മിഥുനം - നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും.
കര്‍ക്കടകം - കച്ചവടക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ചെറുയാത്ര ഫലപ്രദമാകും. കുടുംബത്തില്‍ ചില മംഗളകാര്യം നടക്കാനിടയുണ്ട്. കര്‍മരംഗത്ത് അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. എടുത്തുചാടി തീരുമാനമെടുക്കരുത്.
ചിങ്ങം - മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാന ക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

കന്നി - മുന്‍പത്തേതിലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ബിസിനസ്സുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും വാരം അനുകൂലമാണ്. എല്ലാക്കാര്യവും സമര്‍ത്ഥമായി നിര്‍വഹിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
തുലാം - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാര വസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വൃശ്ചികം - ജോലിസ്ഥലത്തെ തൊഴില്‍പ്രശ്‌നം തീരും. മുന്‍പു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയും. ദൈവികകാര്യങ്ങള്‍ക്കും മറ്റുമായി സമയം ചെലവഴിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ശത്രുക്കള്‍ നിമിത്തം നാശനഷ്ടം ഉണ്ടാകും. പ്രണയകാര്യങ്ങള്‍ക്ക് വാരം അനുകൂലമല്ല. ഭവനനിര്‍മ്മാണത്തിന് ലഘു തടസ്സം കാണുന്നു.
ധനു - സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.
മകരം - ജോലിയില്‍ പ്രമോഷന്‍ തടഞ്ഞുവയ്ക്കും. സുഹൃത്തുക്കള്‍ വിരോധികളാകും. വരുമാനത്തിലും കവിഞ്ഞ ചെലവുണ്ടാകും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
കുംഭം - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.
മീനം - പ്രവര്‍ത്തനരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. പൊതുകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തികഭദ്രത ഉണ്ടാകും.












Click it and Unblock the Notifications