Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുഹൃത്തുക്കളുമായി ഉല്ലാസയാത്ര, ആനന്ദകരമായ ജീവിതം, പക്ഷേ ഈ രാശിക്കാർ സൂക്ഷിക്കണം'

ചിങ്ങം രാശിക്കാരുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം വിലപ്പെട്ട രേഖകൾ ചിലപ്പോൾ നഷ്ടപ്പെട്ട് പോകാം. കന്നി രാശിക്കാർക്ക് വിദേശത്തുളള സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

മേടം - ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

Today Horoscope in Malayalam

ഇടവം - നേതൃഗുണം പ്രകടിപ്പിക്കും. കര്‍മമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേര്‍പ്പെടും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. വാഹനനേട്ടത്തിനു സാധ്യത.

മിഥുനം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും.

കര്‍ക്കടകം - ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീര്‍ത്ഥ യാത്രകള്‍ ഉണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാകും. വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍ നിന്നു രക്ഷപെടാം. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.

ചിങ്ങം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹപ്പണി നിര്‍ത്തിവയ്‌ക്കേണ്ടതായ അവസ്ഥയുണ്ടാകും.

കന്നി - പഠനരംഗത്തു ശോഭിക്കാനാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കു നല്ല വാരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസ്സു ശാന്തമാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.

തുലാം - കര്‍മ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം - ലഘുവായ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യും. സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ നേടിയെടുക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും.

ധനു - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

മകരം - ദൂരയാത്രകള്‍ വേണ്ടിവരും. കച്ചവടക്കാര്‍ക്ക് അധികലാഭം ഉണ്ടാകും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. അധികാരസ്ഥാനത്തുള്ളവരെ സ്വാധീനിക്കാനാവും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും. പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.

കുംഭം - ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സാഹിത്യകാരന്മാര്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും.

മീനം - നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കാനാവും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. മുതിര്‍ന്നവരുടെ വാക്കുകള്‍ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. ബിസിനസ്സ് വിപുലീകരിക്കും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+