Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങും, വീട്ടിൽ മംഗളകര്‍മ്മങ്ങള്‍ നടക്കും, ആഡംബര വസ്തുക്കള്‍ വാങ്ങും, രാശിഫലം അറിയാം

സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? വൃശ്ചികം രാശിക്കാർക്ക് നേരിട്ടിരുന്ന തടസ്സങ്ങളൊക്കെ മാറും. അതേസമയം വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ കൂടുതൽ തടസ്സങ്ങളുണ്ടാകും. മീനം രാശിക്കാർക്ക് പണച്ചിലവ് വർധിക്കും. ഇന്നത്തെ രാശിഫലം അറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര സമയം നല്ലതല്ല. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈയില്‍ വന്ന അവസരങ്ങള്‍ നഷ്ടപ്പെടും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. നിസാര കാര്യങ്ങളാല്‍ നിലവിലുള്ള ജോലി നഷ്ടമാകാനുള്ള സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ പ്രതീക്ഷിച്ചത്ര എളുപ്പമായിരിക്കില്ല.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - കരാറടിസഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലവിലുള്ള ജോലി സ്ഥിരപ്പെടാന്‍ ഉത്തരവ് ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. മനസ് അസ്വസ്ഥമായിക്കൊണ്ടിരിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടി വരും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശമനങ്ങള്‍ നേരിടേണ്ടതായി വരും. ഗൃഹത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മുന്‍കോപം വര്‍ദ്ധിക്കും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് യാത്രാസംബന്ധമായ രേഖകള്‍ ശരിയാകും. പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് അനുഭവപ്പെട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. എല്ലാ കാര്യങ്ങള്‍ക്കും അലസത പ്രകടമാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും.

മകരം (ഉത്രാടം1/2, തിരുവോണം, അവിട്ടം 3/4) - ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉപരി പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. കുടുംബപര മായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ധനപരമായി ചെലവുകള്‍ വര്‍ദ്ധിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കള്‍ വര്‍ധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+