തൊഴില്‍രഹിതര്‍ക്ക് നല്ല ജോലി, വിദേശത്ത് നിന്നും ധനലാഭം , ദാമ്പത്യജീവിതം സന്തോഷപ്രദം, രാശിഫലം
ഉത്രം നാളുകാരായ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യത കാണുന്നു. ഇവർക്ക് തൊഴിൽപരമായും വെല്ലുവിളികൾ നേരിടേണ്ടതായി വരും. ചിത്തിര നാളുകാർക്ക് യാത്രകളിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറിക്കിട്ടും. പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. എല്ലാ മേഖലകളിലും കടുത്ത മത്സരം നേരിടേണ്ടി വരും. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാന്‍ കഴിയും. പ്രായം ചെന്നവര്‍ക്ക് ദേഹാരിഷ്ടത അനുഭവപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ ശാരീരികക്ലേശം അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനും, കലഹത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍ വര്‍ദ്ധിക്കും. പിതാവിന് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാനന്‍ അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി3/4) - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. മനസ്സ് അസ്വസ്ഥമാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. തൊഴില്‍രഹിതര്‍ക്ക് നല്ല ജോലി ലഭിക്കും.












Click it and Unblock the Notifications