Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഏത് കാര്യത്തിലും ഭാഗ്യം അനുകൂലം, സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, നിങ്ങളുടെ രാശിഫലം

മേടം - സുഖസൗകര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

ഇടവം - വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മന-സമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

Today Horoscope in Malayalam

കര്‍ക്കടകം - മാതാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തികപ്രശ്‌നങ്ങള്‍ വര്‍ധിക്കും. മനോധൈര്യം കൈവെടിയരുത്. സഹോദരാനുകൂല്യം ഉണ്ടാകും. സകലകാര്യ തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങള്‍ക്ക് പരാജയം ഇവയെല്ലാം ഉണ്ടാകുന്നതിനു സാധ്യത. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി - കാര്‍ഷികരംഗത്തു മാറ്റങ്ങള്‍. പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കില്ല. അസ്വസ്ഥതകള്‍ വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ ഭാഗമാവും. സാവധാനമുള്ള ഗതിയില്‍നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം.

തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

Today Horoscope in Malayalam

വൃശ്ചികം - വാക്‌സാമര്‍ഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകള്‍ സുഖകരമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും.

മകരം - എതിര്‍പ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും. അര്‍ഹത യുള്ള പണം ലഭിക്കും. ഭൂസ്വത്ത് അധീനതയിലാവും. സകലകാര്യവിജയം, സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം ഇവ കാണുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കും.

കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉയര്‍ന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാധ്യത.

മീനം - അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മനഃസമാധാനം ഉണ്ടാകും. കുടുംബവുമൊത്തു യാത്രകള്‍ പോകും. വിദേശ തൊഴില്‍ ലഭിക്കും. ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനസമൃദ്ധിയുണ്ടാകും. മധ്യാഹ്നശേഷം മാറ്റമുണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+